എംഎല്‍എമാര്‍ ഹൈദരബാദിലേക്ക് 

Web Desk
Posted on May 18, 2018, 8:49 am

ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ്, എംഎല്‍എമാര്‍ ഹൈദരബാദിലേക്ക്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരു വിട്ടത്.

നേരത്തെ എംഎല്‍എമാരെ വാളയാര്‍ അതിര്‍ത്തി വഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു.

കര്‍ണാടകയില്‍ എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് എം എല്‍ എമാരെ ബംഗളൂരുവില്‍ നിന്നും മാറ്റിയത്.

അനധികൃത ഖനനം നടത്തിയെന്നാരോപിച്ച് എന്‍ഫോസ്മെന്‍റ്  ഡയറക്ട്  ഭീഷണിപ്പെടുത്തുന്ന ആനദ് സിംഗും പ്രദാപ് ഗൗട പട്ടീലും ബസിലില്ല.

ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും. സര്‍ക്കാറുണ്ടാക്കാന്‍ യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി രാവിലെ പരിശോധിക്കും.

യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് രാവിലെ 10.30 ന്  കോടതിയില്‍ ഹാജരാക്കാനാണ് അറ്റോര്‍ണി ജനറലിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.