Web Desk

ന്യൂഡല്‍ഹി

July 18, 2021, 1:19 pm

കോൺഗ്രസ് നിലനിൽപ്പിനായി അസംതൃപ്തരായ നേതാക്കളുമായി കൈകോർക്കുന്നു

Janayugom Online

രാജ്യത്താകമാനം തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് , പാര്‍ട്ടിയിലെ അസംതൃപതരായ നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കുന്നവാനുള്ള ശ്രമത്തിലാണ്. പാര്‍ട്ടിസംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഴുവന്‍സഭ അദ്ധ്യക്ഷനെ നിയമിക്കണമെന്ന ജി23 നേതാക്കളുടെ ആവശ്യത്തിന് ഇപ്പൊഴും പച്ചക്കൊടി കാണിച്ചിട്ടില്ല. ഗാന്ധി കുടുംബവുമായി വിധേയമുള്ളവര്‍ ഒരു വശത്തും. മററുളളവര്‍ മറു ഭാഗത്തുമായിട്ടു നില്‍ക്കുകയാണ്. കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ ഒഴികെയുള്ളവര്‍ സോണിയ‑രാഹുല്‍ വിധേയരായി നല്‍ക്കുന്നു. തരൂര്‍ ഇപ്പോള്‍ ജി 23 നേതാക്കളുമായി അത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. അധീറിനെ ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കണമെന്നും പകരം തരൂരോ, മനീഷ് തിവാരിയോ എത്തുമെന്നായിരുന്നു പൊതുവേ പറഞ്ഞിരുന്നത്.

എന്നാല്‍ ഇവര്‍ രണ്ടുപേരും ജി23 പട്ടികയിലുള്ളതിനാല്‍ രാഹുല്‍-സോണിയക്ക് താല്‍പര്യമില്ല. അധീര്‍ മാറണമെന്ന് കോൺഗ്രസ് എംപിമാരിൽ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. ബിജെപിയെ നേരിടുന്നതിൽ അധീർ പരാജയമാണെന്നാണ് ഇവരുടെ വാദം. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത സാഹചര്യത്തിൽ, പിസിസി പ്രസിഡന്റ് പദവിയിൽ നിന്ന് അധീറിനെ നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഏതാനും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിലനില്‍പ്പിനായുള്ള കോണ്‍ഗ്രസ് ശ്രമം തുടങ്ങി കഴിഞ്ഞു.അതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പാർട്ടി ഇപ്പോഴേ തുടങ്ങികയാണ്. സംഘടനാ തലത്തിൽ പൊളിച്ചെഴുത്തു നടത്തിയ ശേഷം രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തേക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിനായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനുള്ള ചർച്ചകളും നടക്കുന്നുപൊളിച്ചെഴുത്തിന്റെ തുടക്കമെന്ന നിലയിൽ സംഘടനാതല അഴിച്ചുപണിയുടെ ഭാഗമായി ‘ഒരാൾക്ക് ഒരു പദവി’ നയം പാർട്ടിയിൽ കർശനമായി നടപ്പാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. നേതാക്കളിൽ ചിലർ ഒന്നിലധികം പദവികൾ വഹിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണിത്. സംഘടനാ തലത്തിൽ കൂടുതൽ നേതാക്കളെ നിയമിക്കാനും കൂടി ലക്ഷ്യമിട്ടാണ് ഒരാൾക്ക് ഒരുപദവി നടപ്പിലാക്കുന്നത്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനു മുൻപ് അഴിച്ചുപണി നടത്താനാണു ശ്രമം.

അധീർ രഞ്ജൻ ചൗധരി (ബംഗാൾ പിസിസി പ്രസിഡന്റ്, ലോക്‌സഭാ കക്ഷി നേതാവ്), കമൽനാഥ് (മധ്യപ്രദേശ് പിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്), കൊടിക്കുന്നിൽ സുരേഷ് (ലോക്‌സഭാ ചീഫ് വിപ്, കെപിസിസി വർക്കിങ് പ്രസിഡന്റ്) തുടങ്ങിയവർ ഒന്നിലധികം പദവികൾ വഹിക്കുന്നുണ്ട്. ഒരാൾക്ക് ഒരു പദവി നയം കർശനമായി നടപ്പാക്കിയാൽ, പദവികളിലൊന്നിൽ നിന്ന് ഇവരെ ഒഴിവാക്കിയേക്കും.പശ്ചിമ ബംഗാളിൽ എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽപറത്തി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് തകർപ്പൻ വിജയം നേടിക്കൊടുത്തതടക്കം വിവിധ കക്ഷികളെ അധികാരത്തിന്റെ വഴിയിലേക്ക് ആനയിക്കുന്നതിൽ പ്രശാന്തിന്റെ തന്ത്രങ്ങൾ ഏറെ നിർണായകമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘വിലപിടിപ്പുള്ള’ ഈ ചാണക്യൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നുകേവലമൊരു രാഷ്ട്രീയ ചർച്ചകൾക്കപ്പുറം വലിയ മാനങ്ങളുള്ള കൂടിക്കാഴ്ചയാണ് കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ നടത്തിയതെന്നാണ് സൂചന. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധാന്യമുള്ള റോളായിരിക്കും അദ്ദേഹത്തിൻേറതെന്നും റിപ്പോർട്ടുകളുണ്ട്. പുറത്ത് പ്രചരിക്കപ്പെടുന്നതുപോലെ ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള തന്ത്രങ്ങൾക്കായി മാത്രമായാണ് കോൺഗ്രസ് നേതൃത്വവുമായി പ്രശാന്ത് ചർച്ച നടത്തിയതെന്നത് ശരിയല്ലെന്നും കൂടുതൽ വലിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്നും പറയപ്പെടുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുമ്പോൾ കിഷോറിന് സുപ്രധാന റോൾ ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് ഉയരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.ബംഗാളിനു പുറമെ ഈയിടെ തമിഴ്‌നാട്ടിൽ അധികാരത്തിനെത്തിയ ഡി.എം.കെ മുന്നണിക്കു വേണ്ടി പിന്നണിയിൽ കരുക്കൾ നീക്കിയതും പ്രശാന്ത് കിഷോറായിരുന്നു. അതേസമയം, പഞ്ചാബിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് നയിക്കുകയും ചെയ്തു. അതിനുശേഷം കോൺഗ്രസിന്റെ പ്രവർത്തനരീതികളെ പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു. ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ലമെന്റ് സമിതികള്‍ പുനസംഘടിപ്പിച്ചു. ഇരുസഭകളിലെയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം 14 അംഗ സമിതി നിയന്ത്രിക്കും. ഏഴ് അംഗങ്ങള്‍ വീതമുള്ള സമിതിയാണ് ഇരു സഭകളിലും രൂപീകരിച്ചിരിക്കുന്നത്.  ലോക്‌സഭാ സമിതിയില്‍ കേരളത്തില്‍ നിന്ന് ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും രാജ്യസഭ സമിതിയില്‍ കെ.സി. വേണുഗോപാലും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയം സംബന്ധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് സമിതികളും സമ്മേളന ദിവസങ്ങളില്‍ പ്രത്യേകം യോഗം ചേരും. സമിതികളുടെ സംയുക്ത യോഗം ചേരേണ്ട ഘട്ടത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ സ്ഥാനം വഹിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍, റവ്‌നീത് സിങ്, മാണിക്കം ടാഗോര്‍ എന്നിവരാണ് ലോക്‌സഭാ സമിതിയിലെ അംഗങ്ങള്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ്മ, ജയറാം രമേശ്, അംബിക സോണി, പി ചിദംബരം, ദിഗ് വിജയ് സിങ്, കെ.സി. വേണുഗോപാല്‍ എന്നിവരാണ് രാജ്യസഭാ സമിതിയിലെ അംഗങ്ങള്‍.

Eng­lish sum­ma­ry; Con­gress joins hands with dis­grun­tled lead­ers for survival

you may also like