ആലപ്പുഴയിൽ യുവതിയെയും മകളെയും പീഡിപ്പിച്ച കോൺഗ്രസ് നേതാവ് ഒളിവിൽ

Web Desk

ആലപ്പുഴ

Posted on December 17, 2019, 11:42 am

കായംകുളത്ത് യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ് എടുത്തു. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്.

പരിചയക്കാരിയായ യുവതിയെയും വിദ്യാർത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

you may also like this video