കോവിഡ് രോഗിയായി ആള്‍മാറാട്ടം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Web Desk

കാസര്‍കോട്

Posted on May 01, 2020, 2:25 pm

കോവിഡ് രോഗിയായി ആള്‍മാറാട്ടം നടത്തി തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചാനലുകളില്‍ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പള്ളിക്കര, പളളിപ്പുഴയിലെ ഇംദാദിനെ(34)യാണ് ബേക്കല്‍ എസ്ഐ പി അജിത്ത് കുമാര്‍ അറസ്റ്റുചെയ്തത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താനടക്കമുള്ളവരുടെ രോഗവിവരങ്ങള്‍ മംഗളൂരുവിലെ സ്വകാര്യ കമ്ബനി ചോര്‍ത്തുന്നുവെന്ന് പറഞ്ഞാണ് ഇംദാദ് ദൃശ്യമാധ്യമങ്ങളില്‍ ഇന്റര്‍വ്യൂ നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തും വീട്ടിലെത്തിയശേഷവും തന്നെ സ്വകാര്യ കമ്ബനിയില്‍നിന്ന് വിളിച്ചുവെന്നും ഇയാള്‍ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് രോഗിയായി ആള്‍മാറാട്ടം നടത്തി വ്യാജപ്രചാരണം നടത്തിയതിനും പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയതിനുമാണ് കേസ്.

you may also like this vieo