Web Desk

കൊച്ചി

April 06, 2020, 8:15 pm

യോഗം വിളിച്ച കേരള കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

Janayugom Online

ലോക് ഡൗണിനു പുല്ലു വില കൽപ്പിച്ച് മീറ്റിങ് വിളിച്ചു കൂട്ടിയ മാണി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിനെ ആറസ്റ്റ് ചെയ്തു.കോതമംഗലം സെൻ്റ് ജോർജ് സ്കൂളിന് എതിർവശത്തുള്ള സ്വന്തം സ്വകാര്യ ധനകാര്യ സ്ഥാപനമായ അക്സിവ ഓഫീസിൽ സർക്കാർ ഉത്തരവുകളെ കാറ്റിൽ പറത്തിയാണ് 30 ൽ അധികം പേർ യോഗം ചേർന്നത്. കോവിഡിൻ്റെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ മീറ്റിംഗുകളും കൂട്ടം ചേരലുകളും പാടില്ലായെന്ന് എൻ്റെ നാടിന് പോലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നതാണ്.
പോലീസ് നോട്ടീസിന് പുല്ലുവില നൽകിയാണ് ഇവിടെ വീണ്ടും യോഗം ചേർന്നത്.
പോലീസ് എത്തുമ്പോൾ യോഗസ്ഥലത്ത് ഒന്നിച്ചുണ്ടായിരുന്ന 16 പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്.ഇത്രയേറെ ജാഗരൂഗരായി നാടുണർന്ന് പ്രവർത്തിക്കുമ്പോൾ കോതമംഗലം താലൂക്കിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും ആളുകളെ വിളിച്ചുകൂട്ടി യോഗം നടത്തിയതിനെ അധികാരികൾ ഗൗരവമായിട്ടാണ് കാണുന്നത്.

ഷിബു തെക്കുംപുറം, മിനി റെജി, അനീഷ് ജോസ്, സോഫി ബിനോയി, സീന ബേബി, ജോഷി പൊട്ടയ്ക്കൽ, ഷിഞ്ചു സുന്ദരൻ, ജിജി എൽദോസ്, മിനി സുന്ദരൻ, റീന സോണി, ലിസി ജീമോൻ, സുബൈത ഷാജി, മിനി രാജൻ, സന്ധ്യ ജോസ്, പ്രിയ മോൾ, ലിന്റോ സജി എന്നിവരാണ് അറസ്റ്റിലായാത്. ഐപിസി 271 കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് ആക്റ്റ്, ഐപിസി 188 കോടതി ഉത്തരവ് ലംഘനം എന്നിവയാണ് വകുപ്പുകൾ.