അറസ്റ്റ് : എ​ന്‍​എ​സ്എ​സ് ഓ​ഫീ​സി​ന് നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ ചാ​ണ​ക​മേ​റ്

Web Desk
Posted on October 24, 2019, 2:58 pm

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്എ​സ് ഓ​ഫീ​സി​ന് നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ ചാ​ണ​ക​മേ​റ്. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് നേ​ര്‍​ക്കാ​ണ് ചാ​ണ​ക​മേ​റു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ധു​സൂ​ദ​ന​നെ പോലീസ് അറസ്റ്റ് ചെയ്തു.

വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​കെ. ​പ്ര​ശാ​ന്ത് ജ​യം നേ​ടി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മോ​ഹ​ന്‍​കു​മാ​ര്‍ ര​ണ്ടാ​മ​ത് എ​ത്തി​യ​പ്പോ​ള്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​സ്. ​സു​രേ​ഷ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.