Web Desk

തൃശൂര്‍

November 24, 2020, 7:48 pm

കള്ളനോട്ട് കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Janayugom Online

കള്ളനോട്ട് കേസില്‍ തൃശൂര്‍ പുഴയ്ക്കലിലെ കോണ്‍ഗ്രസ് നേതാവവ് അറസ്റ്റില്‍. പുറ്റേക്കര സ്വദേശി വി കെ അഭിലാഷിനെ കര്‍ണാടക പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കൈപ്പറമ്പ് പഞ്ചായത്തില്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഖജാന്‍ജിയാണ് അഭിലാഷ്. അനില്‍ അക്കര എംഎല്‍എയുടെ സുഹൃത്തായ അഭിലാഷ് കഴിഞ്ഞതവണ പതിനാറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

കര്‍ണാടകയിലെ ചിക്മംഗലൂര്‍ ജില്ലയിലെ അള്‍ഡൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. ചൊവ്വാഴ്ച്ച രാവിലെ എട്ടുണിയോടെ പേരാമംഗലം പൊലീസിന്റെ സഹായത്തോടെ അഭിലാഷിന്റെ വീട്ടിലെത്തിയാണ് കര്‍ണാടക പോലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് അച്ചടിയന്ത്രങ്ങളും ഏഴര ലക്ഷം രൂപയുടെ കള്ളനോട്ടും ഏതാനും പ്രതികളെയും പിടിച്ചിരുന്നു. അവരുമൊത്താണ് പൊലീസ് എത്തിയത്. നോട്ട് അച്ചടിച്ചിരുന്നത് അഭിലാഷ് ആണെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചില നേതാക്കളും ചേര്‍ന്ന് കൈപ്പറമ്പില്‍ നടത്തിയിരുന്ന പ്രിന്റിംഗ് പ്രസ്സിലെ പ്രിന്റര്‍ ആയിരുന്നു അഭിലാഷ്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി വന്‍തോതില്‍ പണം പിരിക്കുകയും ആ പണത്തിനൊപ്പം കള്ളനോട്ട് ചെലവഴിക്കുകയും ചെയ്യാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നു. കള്ളനോട്ടടിക്ക് പിന്നിലെ ഉന്നത ബന്ധം തെളിയിക്കാന്‍ അന്വേഷണം നേതാക്കളിലേക്ക് നീളുമെന്ന് സൂചനയുണ്ട്.

Eng­lish sum­ma­ry: Con­gress leader arrested
You may also like this video: