‘ഗാന്ധിയ്ക്ക് പകരം ചോപ്ര’, പ്രിയങ്കാ ഗാന്ധിയ്ക്ക് പകരം പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് കോൺഗ്രസ് നേതാവ്- വീഡിയോ

Web Desk
Posted on December 02, 2019, 11:00 am

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിയ്ക്ക് പകരം ബോളിവുഡ് നടി ‘പ്രിയങ്കാ ചോപ്ര സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലായിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ദില്ലിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം.

പ്രാദേശിക നേതാവായ സുരേന്ദര്‍കുമാറാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് പകരം പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ചത്. ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര സമീപത്തുണ്ടായപ്പോഴാണ് അബദ്ധം സംഭവിച്ചത്. “സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്..” എന്നായിരുന്നു സുരേന്ദര്‍ കുമാർ വിളിച്ച മുദ്രാവാക്യം. ഇക്കാര്യം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.

എന്നാൽ നേതാവിന്റെ അബദ്ധത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. പ്രിയങ്കാ ചോപ്ര എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, രാഹുല്‍ ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്നു പറഞ്ഞില്ലല്ലോ…എന്നൊക്കെയിയിരുന്നു കമ്മന്റുകൾ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

you may also like this video;