16 June 2025, Monday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 12, 2025
June 11, 2025
June 9, 2025
June 9, 2025
June 7, 2025
June 7, 2025
June 7, 2025
June 6, 2025
June 4, 2025

ബിജെപിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ചിദംബരം

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2025 4:06 pm

ബിജെപിയെ പുകഴ്ത്തി മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരം. ബിജെപിക്ക് അതിശക്തമായ സംഘടനാ ശേഷി ഉണ്ടെന്നും, ബിജെപി എല്ലാ ഘടകങ്ങളിലും ശക്തമാണെന്നും ചിദംബരം പറയുന്നു. ഇന്ത്യാ സഖ്യത്തിലെ ഐക്യത്തെ കുറിച്ച് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. പ്രതിപക്ഷസഖ്യം നിലനിൽക്കുമോ എന്ന് ഉറപ്പില്ല. 

ഒരുമിച്ച് നിൽക്കാൻ ഇനിയും സമയമുണ്ട്. തന്റെ അനുഭവത്തിലും ചരിത്ര വായനയിലും, ബിജെപിയെപ്പോലെ ഇത്ര ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിട്ടില്ല. അത് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല ബിജെപിയെ കുറിച്ചുള്ള ചിദംബരന്റെ പുകഴ്ത്തല്‍ നീളുന്നുഅദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത സഹായികൾക്ക് പോലും കോൺഗ്രസിന് ഭാവിയില്ലെന്ന് അറിയാമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.