Janayugom Online
CN balakrishnnan

കോണ്‍ഗ്രസ് നേതാവ് സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Web Desk
Posted on December 11, 2018, 12:13 am

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്‍റായും കെപിസിസിയുടെ ട്രഷററായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. ഭാര്യ തങ്കമണി അധ്യാപികയാണ്.