11 July 2025, Friday
KSFE Galaxy Chits Banner 2

Related news

July 11, 2025
July 11, 2025
July 11, 2025
July 10, 2025
July 10, 2025
July 9, 2025
July 8, 2025
July 8, 2025
July 5, 2025
July 4, 2025

സിപിഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ച കേസ്; കോണ്‍ഗ്രസ് പ്രവർത്തകൻ വീണ്ടും അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
September 25, 2023 7:34 pm

സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങള്‍ വഴി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ എബിനെ വീണ്ടും അറസ്റ്റ് ചെയ്തു. ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ച എബിൻ സൈബർ പൊലീസ് സ്റ്റേഷനിൽ ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിടാനെത്തിയപ്പോഴാണ് പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്ന് ശ്രീകൃഷ്ണപുരം പൊലീസ് പറഞ്ഞു. ‘കോട്ടയം കുഞ്ഞച്ചൻ; എന്ന പേരിലാണ് നവമാധ്യമങ്ങള്‍ വഴി സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവച്ചിരുന്നത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എ എ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ, താൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് അമൃതയും ഹർഷയും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: con­gress leader ebin alias kot­tayam kun­jachan has been arrest­ed again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.