നവജ്യോത് സിങ് സിദ്ദു രാജിവെച്ചു

Web Desk
Posted on July 14, 2019, 12:45 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതെയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 10ന് രാജിവെച്ചതായുള്ള കത്ത് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്ന പേരിലാണ് രാജിക്കത്ത് കൈമാറിയത്. അടുത്തിടെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അപ്രധാനവകുപ്പിലേക്ക് മാറ്റിയിരുന്നു.