28 May 2024, Tuesday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

മുഖ്യമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

Janayugom Webdesk
തിരുവനന്തപുരം
September 7, 2021 3:36 pm

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും, കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ എടത്തു കാട്ടിയും മുന്‍കെപിസിസി അദ്ധ്യക്ഷന്‍ കൂടിയായ കെ. മുരളീധരന്‍.ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്ന വിവാദങ്ങൾക്ക് താൽക്കാലിക ശമനമായതിന് പിന്നാലെ വിവാദ പ്രസ്താവനകൾ നടത്തിയവരെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. കോൺഗ്രസിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാൽ കോൺഗ്രസ് പാർട്ടി ഇനി ഉണ്ടാകില്ല. പാർട്ടി എന്താണെന്ന് അറിയാത്തവർ പോലും മുൻപ് പാർട്ടിയുടെ തലപ്പത്ത് എത്തി. കിറ്റ് വിതരണം ചെയ്തത് കൊണ്ട് മാത്രമല്ല പിണറായി വിജയൻ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

 


ഇതുകൂടി വായിക്കൂ: സുധാകരന്റെ ഉത്തേജക പാക്കേജും സതീശന്റെ പുതുപ്പള്ളി – ഹരിപ്പാട് യാത്രകളും


 

തഴെ തട്ടിൽ പാർട്ടിയില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്ന് കെ മുരളീധരൻ വ്യക്തമാക്കി. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ നിർണായക മണ്ഡലമായ നേമത്ത് 152 ബൂത്തുകളുണ്ടെങ്കിലും 90 എണ്ണം മാത്രമാണ് ബൂത്തെന്ന് പറയാൻ കഴിയുക. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയാണിത്. ചില മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് പോയി. അഞ്ചാമതൊരു സ്ഥാനാർഥി ഇല്ലെന്ന് ഓർക്കണമെന്നും മുരളീധരൻ പരിഹസിച്ചു.കിറ്റ് വിതരണം ചെയ്തത് കൊണ്ട് മാത്രമല്ല പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രണ്ടാമതും അധികരത്തിൽ എത്തിയതെന്ന് കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫ് വിജയിച്ച 41 മണ്ഡലങ്ങളിലും പിണറായി സർക്കാർ കിറ്റ് വിതരണം നൽകിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നത് ഭരണഘടന ബാധ്യതയാണെന്ന് ചിലർ കരുതിയാണ് ഭരണം നഷ്ടമാകാൻ കാരണമായത്. വട്ടിയൂർക്കാവിൽ വൻ കാലുവാരൻ നടന്നെങ്കിലും താനത് മറന്നതായി ചിലര്‍ക്കുള്ള ഒളിയമ്പായി മുരളീധരന്‍ വ്യക്തമാക്കിനിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഓരോ സമുദായങ്ങളെയും പിണറായി വിജയൻ കൈകാര്യം ചെയ്തുവെന്ന് മുരളീധരൻ പറഞ്ഞു.


ഇതുകൂടി വായിക്കൂ:ആര്‍എസ്പി നേതൃത്വത്തിന്റെ തീരുമാനത്തില്‍ അണികള്‍ അമര്‍ഷത്തില്‍; നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നു


ക്രിസ്ത്യൻ വിഭാഗത്തെയും മുസ്ലീം സമുദായവും മുഖ്യമന്ത്രിയില്‍ വിശ്വാസം അര്‍പ്പിച്ചു. കേന്ദ്ര പൗരത്വ ബിൽ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുസ്ലീം വിഭാഗത്തോട് അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗ് ആകും കാര്യങ്ങൾ തീരുമാനിക്കുകയെന്ന പ്രചാരണം ശക്തമായിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ഈ പ്രചാരണത്തെ പ്രതിരോധിക്കാൻ യുഡിഎഫിനോ കോൺഗ്രസിനോ സാധിച്ചിരുന്നില്ല. പ്രചാരണത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരു വിഭാഗം വീഴുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുരളീധരൻ്റെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പൂർണമായി തള്ളാൻ കെ മുരളീധരൻ തയ്യാറായില്ല. പാർട്ടിയിൽ ആരെയും മാറ്റി നിർത്തില്ല. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഉപദേശം കേട്ട് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

 

Eng­lish Sum­ma­ry: Con­gress leader K Muraleed­ha­ran prais­es CM

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.