മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താനൂർ സ്വദേശിയായ യു.കെ.ഭാസി മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറിയായിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റായി. 22 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. 15 വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയുമായി. താനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റുമായിരുന്നു.
സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശശി പ്രഭ. മക്കൾ: ധന്യ, ഭവ്യ.
English Summary: congress leader u k bhasi passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.