ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല:വി ഡി സതീശന്‍

Web Desk
Posted on February 04, 2019, 4:58 pm

യഥാര്‍ത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുളള സ്ത്രീവിരുദ്ധത

തിരുവനന്തപുരം: സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് താനെന്നും   ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്നും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുളള സ്ത്രീവിരുദ്ധതയെന്നാണ് കരുതുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സത്യവാങ്മൂലം നല്‍കിയത് . മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ചയുണ്ടായെന്നും  വിഷയം വര്‍ഗീയവത്കരിക്കുക എന്ന ബിജെപിയുടെ ഗൂഢ  അജണ്ടയ്ക്ക് വെളളവും വളവും പകര്‍ന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വിഡി സതീശന്‍ ആരോപിച്ചു.

സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുളള സ്ത്രീവിരുദ്ധതയെന്നാണ് ഞാന്‍ കരുതുന്നത്. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് അഭിപ്രായം, സതീശന്‍ വ്യക്തമാക്കി.