Web Desk

പേരാമ്പ്ര

June 23, 2020, 4:36 pm

ആരോഗ്യപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവർത്തകരുടെ മർദ്ദനം; അറസ്റ്റ് ചെയ്തു

Janayugom Online

കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ എം മനുവിനെ ആക്രമിച്ച കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി പരിസരത്ത് തടഞ്ഞു വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് മനു പൊലീസിന് മൊഴി നൽകി. പെരുവണ്ണാമൂഴി പോലീസാണ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

തണ്ടോറപ്പാറ സ്വദേശികളായ വളയം പറമ്ബത്ത് സിദ്ദീഖ് (46), കിഴക്കോത്ത് റഷീദ് (27), പേരാമ്ബ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മുല്ലപ്പളിയ്ക്കെതിരായി പ്രസ്താവന പറഞ്ഞതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ സിസ്റ്റർ ലിനിയുടെ ഭർത്താവ് ജോലി ചെയുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത്. ഈ സമയത്തായിരുന്നു കോവിഡ് പ്രതിരോധ പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് ക്വറന്റീനിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ച ശേഷം മനു പി അച്ച് സി യിലേക്ക് വന്നത്. പ്രതിഷേധകകർ ഈ സമയത്താണ് മനുവിനെ ആക്രമിച്ചതെന്ന് റിപോർട്ടുകൾ ഉണ്ട്.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനുമാണ് കോൺഗ്രസ് പ്രവർത്തകരെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെെ പരാതി പ്രകാരവും നുവിന്റെ മൊഴിയനുസരിച്ചുമാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

ENGLISH SUMMARY: Con­gress lead­ers attack health worker

YOU MAY ALSO LIKE THIS VIDEO