കോൺഗ്രസ് നേതാക്കളുടെ അവഗണനയെ തുടർന്ന് യുഡിഎഫ് കൺവെൻഷനിൽ നിന്നും വിട്ടു നിന്ന് പാണക്കാട് കുടുംബം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിക്കലി തങ്ങൾ ഹജ്ജിൽ പങ്കെടുക്കാനായി വിദേശത്താണ്. എന്നാൽ പകരം പങ്കെടുക്കേണ്ട പാണക്കാട് കുടുംബാംഗം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി തങ്ങൾ ജില്ലയിൽ ഉണ്ടായിരുന്നിട്ടും കൺവെൻഷൻ ബഹിഷ്‌കരിച്ചു. കോൺഗ്രസ് നേതാക്കൾ ക്ഷണിക്കാത്തതിനെ തുടർന്നാണ് പാണക്കാട് കുടുംബം കൺവെൻഷൻ ബഹിഷ്‌ക്കരിച്ചതെന്നാണ് സൂചന.
പി വി അൻവർ വിഷയം പരിഹരിക്കുന്നതിൽ വി ഡി സതീശന് വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ആരോപണമുന്നയിച്ചിരുന്നു. അതേസമയം, യുഡിഎഫ് കൺവെൻഷനിൽ പികെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. കാരണം മലപ്പുറം ജില്ലയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പ്കളിലും പാണക്കാട് കുടുംബത്തിലെ അംഗങ്ങൾ പങ്കെടുക്കാത്ത ഒരു പരിപാടികൾ പോലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.