8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 2, 2025
January 17, 2025
January 4, 2025
January 1, 2025
December 26, 2024
November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024

വര്‍ഗീയശക്തികളുമായി ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ്-ലീഗ് ശ്രമത്തെ കരുതിയിരിക്കണം: പിണറായി വിജയന്‍

Janayugom Webdesk
തളിപ്പറമ്പ്
February 2, 2025 9:24 am

ഇന്ത്യയിൽഎൽ ഡി എഫ് ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നത് കൊണ്ട് എൽ ഡി എഫ് സർക്കാരിനെ തകർക്കാൻ ജമഅത്തെ ഇസ്ലാമി, എസ് ഡി പി ഐ എന്നി വർഗിയ കക്ഷികളുടെ സഹായം ബി ജെ പി തേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

സി പി എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തളിപ്പറമ്പ് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍(കെ കെ എന്‍ പരിയാരം സ്മാരക ഹാള്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും മുസ്ലീം ലീഗും.
വർഗിയ ശക്തികളുമായി ചേർന്ന് രാഷ്ട്രിയ അധികാരം പിടിക്കാൻ സമരസപ്പെടുന്നത് മതേ നിരപേക്ഷ ദുർബലമാകാൻ കാരണമാകുമെന്ന് കോൺഗ്രസും ലീഗും ഓർക്കണം. ഇവരുടെ ശ്രമത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഉണ്ടായ ദുരന്തങ്ങളെ നേരിടുന്ന കാര്യത്തിലും കോണ്‍ഗ്രസും യു ഡി എഫും ഇതേ നയം സ്വീകരിക്കുന്നു.

എൽ ഡി എഫ് സർക്കാർ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ക്ഷേമപദ്ധതികള്‍ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വര്‍ഗീയ ശക്തികള്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. യു ഡി എഫിന്റെ കേരള അജണ്ട നിരാശയില്‍ നിന്നും ഉടലെടുക്കുന്നതാണ്.
എങ്ങനെയെങ്കിലും ഭരണത്തില്‍ വരണമെന്ന ചിന്തയില്‍ യുഡി എഫ് ഏത് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
എൻ ചന്ദ്രൻ,പി ഹരീന്ദ്രൻ, കെ അനുശ്രീ, മുഹമ്മദ് അഫ്സൽ, കെ ഡി അഗസ്റ്റിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കെ പി സഹദേവൻപതാക ഉയർത്തി. ടി ഐ മധുസൂദനൻ രക്തസാക്ഷി പ്രമേയവുംപി വി ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.