Web Desk

കോട്ടയം

September 24, 2021, 10:53 am

കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം

യുഡിഎഫ് ഭരണ സമിതിക്കെതിരെ എൽഡിഎഫ് ആണ് അവിശ്വാസം കൊണ്ടുവന്നത്
Janayugom Online

ഡിസിസി പ്രസിഡന്‍റ് നേരിട്ട് വിപ്പ് നല്‍കി. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് നിര്‍ദ്ദേശം. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരാണ് ബിജെപിക്കുള്ളത്. 

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൻ ആയത്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.

ENGLISH SUMMARY:Congress mem­bers instruct­ed to abstain from no-con­fi­dence motion in Kot­tayam Munic­i­pal Corporation
You may also like this video