Web Desk

ഭോപ്പാൽ:

October 25, 2020, 7:12 pm

കോൺഗ്രസ് എംഎൽഎ രാഹുൽ സിങ് ലോധി ബിജെപിയിൽ ചേർന്നു

Janayugom Online

മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ രാഹുൽ സിങ് ലോധി ബിജെപിയിൽ ചേർന്നു. ഇന്നലെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായി പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമ്മയ്ക്ക് ലോധി രാജി നൽകിയിരുന്നു. തുടർന്നാണ് അംഗത്വം സ്വീകരിച്ചത്. ദാമോ എം‌എൽ‌എയായ രാഹുൽ ലോധിയുടെ രാജി സ്വീകരിച്ചതായി രമേശ്വർ ശർമ്മ ട്വീറ്റ് ചെയ്തിരുന്നു.
’14 മാസത്തോളം ഞാൻ കോൺഗ്രസുമായി പ്രവർത്തിച്ചെങ്കിലും വികസനത്തിനായി എനിക്ക് ഒന്നും ചെയ്യാനായില്ല. ദാമോയിൽ എല്ലാ പൊതുജനക്ഷേമ പദ്ധതികളും നിർത്തലാക്കി. ഇന്ന് ഞാൻ സ്വമേധയാ ബിജെപിയിൽ ചേർന്നു. ഇനി ദാമോ വലിയ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ലോധി പറഞ്ഞു.

ഇതോടെ കോൺഗ്രസിന്റെ അംഗബലം 230 ൽ നിന്ന് 87 ആയി കുറഞ്ഞു. ജൂലൈയിൽ കോൺഗ്രസ് എംഎൽഎമാരായ മന്ധതയിൽ നിന്നുള്ള നാരായണ പട്ടേൽ, ബഡാ മൽഹേരയിൽ നിന്നുള്ള പ്രദ്യും സിങ് ലോധി, നേപ്പാനഗറിൽ നിന്നുള്ള സുമിത്ര ദേവി കാസ്‌ദേക്കർ എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു.

ENGLISH SUMMARY: con­gress mla joined bjp

YOU MAY ALSO LIKE THIS VIDEO