മദ്യത്തിന് കൊറോണ വൈറസസിനെ കൊല്ലാനുള്ള കരുത്തുണ്ടെന്നും അതുകൊണ്ട് തന്നെ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് കുന്തന്‍പുര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ചത്.
മദ്യത്തിന്‌റെ അംശമുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൊറോണ വൈറസുകള്‍ നശിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ മദ്യം കഴിക്കുമ്പോള്‍ തൊണ്ടയിലുള്ള കൊറോണ വൈറസുകള്‍ നശിച്ച് പോകുമെന്നും ഭരത് സിംഗ് അവകാശപ്പെടുന്നു. മദ്യശാലകള്‍ എത്രയും പെട്ടെന്ന് തുറക്കണമെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
കൊറോണ വൈറസിന്‌റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം മദ്യശാലകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്ത് അനധികൃത മദ്യ നിര്‍മ്മാണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ബാറുകള്‍ തുറന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നും എംഎല്‍എ പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.