February 5, 2023 Sunday

Related news

February 4, 2023
February 3, 2023
January 29, 2023
January 28, 2023
January 27, 2023
January 27, 2023
January 27, 2023
January 26, 2023
January 25, 2023
January 25, 2023

താരിഖ് അന്‍വറുടെ റിപ്പോര്‍ട്ട്; ചെന്നിത്തലയെ കേന്ദ്രത്തിലേക്ക് ഒഴിവാക്കാന്‍ ഐ ഗ്രൂപ്പിന്റെ ഭഗീരഥ പ്രയത്നം

പുളിക്കല്‍ സനില്‍ രാഘവന്‍
May 13, 2021 1:53 pm

നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരാജയത്തിലേക്ക് നയിച്ചത് നേതാക്കളുടെ അനൈക്യമാണെന്ന റിപ്പോർട്ട് ഇതിനോടകം തന്നെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം പാർട്ടിയിൽ അഴിച്ച് പണി നടത്തുമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റാനാണ് നേതൃത്വത്തിന്റെ നീക്കം, ദേശീയ രാഷട്രീയത്തില്‍ ചെന്നിത്തലയെ കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് ശ്രമം. എന്നാല്‍ രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ മനസ് തുറന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എഐസിസി സംസ്ഥനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്‌. യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാവാണ് ചെന്നിത്തല.ദേശീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.

എന്നാല്‍ തന്നേക്കാള്‍ ജൂനിയറായ കെ. സി വേണുഗോപാല്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനോട് ചെന്നിത്തലക്ക് താല്‍പര്യമില്ലെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്, ഐഗ്രൂപ്പിന്‍റെ ഭാഗമായിരുന്ന കെ സി വേണുഗോപാല്‍ കേരളത്തലെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുവാന്‍ ശ്രമിക്കുന്നതായി ഗ്രൂപ്പില്‍ തന്നെ പരാതി ശക്തമാണ്. കേരളത്തില്‍ വേണുഗോപാല്‍ തന്‍റെഗ്രൂപ്പ് വളര്‍ത്താനുള്ള ശ്രമത്തിലാണ്. ഇത് ഐ ഗ്രൂപ്പില്‍ വന്‍ അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്,കേരളത്തിലെ തോൽവിയിൽ നേതാക്കളെ കുറ്റപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ടാണ് താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ചിരിക്കുന്നത്. ആരുടേയും പേരെടുത്ത് വിമർശനം ഉന്നയിക്കുന്നില്ലേങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് കൂടി ഐക്യത്തോട് പ്രവർത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്താഴെതട്ടിൽ സംഘടനാ സംവിധാനം പര്യാപ്തമായിരുന്നില്ലെന്നാണ് മറ്റൊരു വിമർശനം. വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല.

നേതാക്കൾക്കിടയിലെ അനൈക്യം അണികൾക്കിടയിലും പ്രകടമായി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചില്ല. ഭിന്നിച്ച് നിൽക്കുന്ന ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുപോകാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചില്ലെന്നാണ് മറ്റൊരു വിമർശനം. കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങൾ കൊടുമ്പിരികൊണ്ടപ്പോൾ ഒറ്റക്കെട്ടായി നീങ്ങാൻ എൽഡിഎഫിന് സാധിച്ചെന്നും ഇതാണ് കൂറ്റൻ വിജയത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നുംമാറ്റിയാല്‍ പകരം ആരെന്നു പാര്‍ട്ടിയില്‍ ചര്‍ച്ചയായിരിക്കുന്നു. ചെന്നിത്തലയെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയാൽ വിഡി സതീശൻ, തിരവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരാകും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുക. പിടി തോമസ് , ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ദേശീയ തലത്തിലേക്ക് പ്രവർത്തനം മാറ്റുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ നൽകു്നന സൂചന. ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെ എന്നാണ് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് താത്പര്യം എന്നും ചെന്നിത്തലയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നിലവിൽ മാറി നിന്നാൽ പാർട്ടിയിലും സംസ്ഥാനത്തുമുള്ള മേധാവിത്വം ഇല്ലാതാകുമെന്ന ആശങ്ക ചെന്നിത്തലയ്ക്ക് ഉണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ കൂടുതൽ എംഎൽഎമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ. ഇപ്പോൾ എ ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടെന്നതും ആശ്വാസമാണ്.അതേസമയം ഇനിയും പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരുകയെന്നത് ചെന്നിത്തലയെ സംബന്ധിച്ച് എളുപ്പമായേക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം തിരിച്ചടി നേരിട്ട സാഹചര്യത്തിലും നേതൃമാറ്റം വേണമെന്ന മുറവിളി ശക്തമാണ്. കേരള നേതാക്കളുടെ ആവശ്യം ഹൈക്കമാന്റ് പരിഗണിക്കുമോയെന്നുള്ള കാത്തിരുന്ന് കാണേണ്ടി വരും. തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടികൾക്ക് നേതാക്കൾ തയ്യാറാകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ കോൺഗ്രസിന്റെ പരാജയത്തിന് കാരണക്കാരൻ കെസി വേണുഗോപാലാണെന്ന ആരോപണമാണ് എ, ഐ ഗ്രൂപ്പുകൾ ഉയർത്തുന്നത്. എഐസിസി ചുമതല ഉപയോഗിച്ച് വേണുഗോപാൽ കേരളത്തിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്നാണ് നേതാക്കളുടെ വിമർശനം.സ്ഥാനാർത്ഥി നിർണയം അട്ടിമറിക്കാനുള്ള നീക്കവും വേണുഗോപാൽ നടത്തി. സ്വന്തം ഗ്രൂപ്പ് വളര്‍ത്താനുള്ള ശ്രമമാണ് കെ സി നടത്തിയതെന്നും ഗ്രൂപ്പുകള്‍ പരാതയില്‍പറയുന്നു. കെപിസി അധ്യക്ഷനെതിരേയും നേതാക്കൾ വിമർശനം ഉയർത്തുന്നു. അധ്യക്ഷൻ കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ സംസ്ഥാനത്തെ ഗ്രൂപ്പ് തർക്കങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നും സ്വന്തം താത്പര്യം സംരക്ഷിക്കാൻ മാത്രമാണ് അധ്യക്ഷൻ ശ്രമിച്ചതെന്നും എ,ഐ ഗ്രൂപ്പുകൾ വിമർശിക്കുന്നുനിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ വീഴ്ചായാണ് കേരളത്തിലെ വലിയ തിരിച്ചടിക്ക് കാരണമെന്നാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ എഐസിസി ജന. സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിശക്തമായി നിന്ന ഇടതുപക്ഷത്തെനേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായില്ല.

നേതാക്കളുടെ അനൈക്യം തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നല്‍ പൊതുസമൂഹത്തിലും അണികളിലും ഉണ്ടാക്കാന്‍ സാധിച്ചില്ല. അനൈക്യം പ്രവര്‍ത്തരിലും അണികളിലും ബാധിച്ചു. ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പുകളുംപാര്‍ട്ടിയുടെ വിജയത്തേക്കാള്‍ ഗ്രൂപ്പ് താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യി​ല്‍നി​ന്നും കോ​ണ്‍ഗ്രസും പാഠം ഉള്‍ക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ ഇത്തരത്തില്‍ ഹൈക്കമാന്‍ഡിന് ലഭിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിട്ടും നേതാക്കള്‍ ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാന്‍തയ്യാറായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് അടുത്ത ദിവസങ്ങളിലായി പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ചില നേതാക്കളുടെ തലയില്‍ മാത്രം കെട്ടിവെച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം വീണ്ടുംസജീവമാവുകയാണ്. തോല്‍വിയെ പോലും ഗ്രൂപ്പുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരമാക്കിയെടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍നിന്ന് തന്നെ അതി ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല, രാഹുല്‍ ഗാന്ധിയുള്‍പ്പടേയുള്ള ദേശീയനേതാക്കള്‍ക്കും തോല്‍വിയില്‍പങ്കുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പുനഃസംഘടനയും നേതൃമാറ്റവും അനിവാര്യമാണെങ്കില്‍ തോല്‍വിയുടെ ആഴം അതിലും ഭീകരമാണ്.

പുനഃസംഘടനയുംനേതൃമാറ്റവുംഉണ്ടായത്കൊണ്ട്മാത്രംപാര്‍ട്ടിയുടെനഷ്ടമായജനീകയഅടിത്തറതിരികെപിടിക്കാന്‍കഴിയണമെന്നില്ല.പരമ്പരാഗതമായികോണ്‍ഗ്രസിനെപിന്തുണയ്ച്ചിരുന്നപലജനവിഭാഗങ്ങളുംപര്‍ട്ടിയില്‍ നിന്നും അകന്നുപോയി. യുഡിഎഫിലെ രണ്ടാമത്തെകക്ഷിയായമുസ്ലിം വിഭാഗത്തിലെ വലിയ തോതില്‍ നഷ്ടമായി. മുസ്ലീം ലീഗിനൊപ്പം നില്‍ക്കുന്നവര്‍ മാത്രമാണ് മുന്നണിക്ക് വോട്ട് ചെയ്യുന്നത്. അതില്‍ തന്നെ ഇടതുപക്ഷം വലിയ തോതില്‍ കടന്ന് കയറുവാന്‍ കഴി‍ഞു. ഇതും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറത്തെ പല ലീഗ് കോട്ടകളും ഇത്തവണ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞത് കൃത്യമായ സൂചനയാണ്. എന്‍എസ്എസ് നേതൃത്വം എല്‍ഡിഎഫിനെ പരസ്യമായി എതിര്‍ത്തെങ്കിലും അതിന്‍റെ ഗുണം യുഡിഎഫിന് ഉണ്ടായില്ല. എന്‍എസ്എസ് വോട്ടുകള്‍ മൂന്ന് മുന്നണിക്ക് ഇടയിലും വിഭജിക്കപ്പെട്ടു. ക്രിസ്ത്യന്‍ വോട്ടുകളും വലിയ തോതില്‍ ചോര്‍ന്നു കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയത് ക്രിസ്ത്യന്‍ വോട്ട് ചോര്‍ച്ചയുടെ ആക്കം വര്‍ധിപ്പിച്ചു. ജോസ്-ജോസഫ് തര്‍ക്കത്തില്‍ കൂടുതല്‍ ജനപിന്തുണയുള്ള ജോസിനെ തഴഞ്ഞ് ജോസഫിന് വേണ്ടി നിലകൊണ്ടതും അബദ്ധമായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ന്യൂനപക്ഷങ്ങളുടെ ഇടത്ചായ്വിവിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര സമയം ലഭിച്ചിട്ടുണ്ട നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. ഇതിലൂടെ നഷ്ടപ്പെടുത്തിയത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുള്ള വിലപ്പെട്ട 3 മാസങ്ങളാണ്. ഈ സമയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. രാഹുല്‍ പ്രഭാവത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ നഷ്ടമായ വോട്ടുകള്‍ തിരിച്ചെത്തിയെന്ന മിഥ്യാ ധാരണയായിരുന്നു നേതാക്കള്‍ക്ക്. അതിനാല്‍ തന്നെ പൗരത്വ ഭേദഗതി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് പോലും കൂട്ടായ പ്രതിഷേധം പ്രതീക്ഷിച്ചിപ്പോള്‍ വ്യക്തിതാല്‍പര്യം പരിഗണിച്ച ചില കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു.

കേന്ദ്ര സര്‍ക്കാറിന്‍റെ പല നയങ്ങള്‍ക്കും തീരുമാനത്തിനുമെതിരെ സംസ്ഥാന നേതൃത്വം വേണ്ടത്ര പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറായില്ല. സര്‍ക്കാറിനെതിരായ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണമെന്ന ബിജെപി അജണ്ടയുടെ ഭാഗമായി കോണ്‍ഗ്രസും മാറിയെന്ന വിമര്‍ശനവും ശക്തമാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ട ഗതികേടാണ് പലപ്പോഴും കോണ്‍ഗ്രസിനുണ്ടായതും. സംസ്ഥാന നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിന് താരിഖ് അന്‍വര്‍ നല്‍കിയിരിക്കുന്നത്

Eng­lish Sum­ma­ry : Con­gress plan­ning to move chen­nitha­la to centre

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.