രാഹുലിന്റെ ഗോത്രമേത്;മറുപടിയുമായി രാഹുൽ

Web Desk
Posted on October 29, 2018, 5:48 pm

ന്യൂഡല്‍ഹി: ബിജെപി മതത്തെ കുറിച്ച്‌ മാത്രമാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണത്തിലിരിക്കുന്ന അവരുടെ ഏക മതം അഴിമതിയാണെന്നും രാഹുല്‍ പറഞ്ഞു. തന്റെ ഗോത്രമേതെന്ന ബിജെപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

ബിജെപി വാക്താവ് സംബിത് പത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഗോത്രമേതെന്ന ചോദ്യമുയര്‍ത്തിയത്. ഒരു ബ്രാഹ്മണ വിഭാഗമാണെന്നാണ് രാഹുല്‍ പറയുന്നത്. ഏത് തരത്തിലുള്ള പൂണൂലാണ് രാഹുല്‍ ധരിക്കാറുള്ളതെന്നും ഏതാണ് അദ്ദേഹത്തിന്റെ ഗോത്രമെന്നും പത്ര ചോദിച്ചിരുന്നു. മധ്യപ്രദേശിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നടത്തുന്ന സന്ദര്‍ശനങ്ങളെ ചുണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധി പ്രശസ്തമായ ഉജ്ജെയിനിലെ മഹാകളേശ്വര്‍ ക്ഷേത്രത്തിലടക്കം സന്ദര്‍ശനം നടത്തിയിരുന്നു.