Web Desk

June 20, 2020, 1:05 pm

സത്യം വിളിച്ച് പറഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

Janayugom Online

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.

ലിനിയുടെ മരണസമയത്ത് വടകര എംപിയായിരുന്ന മുല്ലപ്പളളി രാമചന്ദ്രൻ ഒന്ന് വിളിച്ച് ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞിരുന്നില്ലെന്നും ഒരു ഗസ്റ്റ് റോളില്‍ പോലും എത്തിയിരുന്നില്ലെന്നും സജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേയ്ക്ക് കോണ്‍ഡഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

you may also like this video;