മുല്ലപ്പള്ളി മുങ്ങുന്ന കപ്പലിലെ ഓട്ട എന്ന് പോസ്റ്റർ; ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കാണ് കോൺഗ്രസ്

Web Desk
Posted on June 11, 2018, 9:20 am

തിരുവനന്തപുരം: മുല്ലപ്പള്ളി മുങ്ങുന്ന കപ്പലിലെ ഓട്ടഎന്ന് പോസ്റ്റർ, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെയാണ്  പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കാണ് മാറ്റുന്നത്. ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. കെപിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പളളി രാമചന്ദ്രനും എത്തുമെന്ന് സൂചനകളുണ്ട്. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാതാക്കിയതാണ് മുല്ലപ്പളളി രാമചന്ദ്രന് ഗുണകരമാകുന്നത്. കെപിസിസി അധ്യക്ഷനായി മുല്ലപള്ളിയെ നിയമിച്ചാല്‍ സമുദായ നേതാക്കളെയും പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന് സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ചിന്ത.