തദ്ദേശ തെരഞ്ഞെടുപ്പില്‍ പടന്ന പഞ്ചായത്ത് പത്താം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥി യു ഡി എഫിന് തലവേദനയാകും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ ജി കമറുദ്ദീനാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ റഷീദയായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. അതിര്‍ത്തി പുനര്‍ നിര്ണ്ണയിച്ചതിനെ തുടര്‍ന്ന് എല്‍ ഡി എഫില്‍ നിന്നും യുഡിഫ് പിടിച്ചെടുത്ത വാര്‍ഡ് കൂടിയാണിത്. ഇതിനായി സജീവമായി രംഗത്തിറങ്ങിയത് കമറുദ്ദീനായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് തീരുമാനിച്ചപ്പോള്‍ തന്നെ യുഡിഫ് സ്ഥാനാര്‍ത്ഥിയായി കമറുദ്ദീന്റെ പേരാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ അവസാന നിമിഷം ഇവിടെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് നേതൃത്വം തീരുമാനിച്ചത് അധ്യാപകനായ പി വി അനില്‍ കുമാറിനെയാണ്. കഴിഞ്ഞ 5 വര്‍ഷമായി യുഡിഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പത്താം വാര്‍ഡിലെ വികസന മുരടിപ്പിന് ഒരു വോട്ട് എന്ന ആവശ്യവുമായാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി കമറുദ്ദീന് മത്സരിക്കുന്നത്. ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ സി കുഞ്ഞി കൃഷ്ണന് മാസ്റ്ററാണ്. അതേ സമയം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി സമീര്‍ മുള്ളോട്ടുകടവും പത്താം വാര്‍ഡില്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ നേരിയ വോട്ടിനു നഷ്ടപ്പെട്ട പഞ്ചായത്തിലെ 10,12 വാര്‍ഡുകള്‍ സ്വന്തമാക്കി പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.