June 4, 2023 Sunday

Related news

June 2, 2023
June 2, 2023
June 1, 2023
June 1, 2023
May 27, 2023
May 27, 2023
May 25, 2023
May 21, 2023
May 20, 2023
May 20, 2023

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസ് സത്യഗ്രഹം

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 8:50 am

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് രാവിലെ 10ന് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം നടത്തും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. വിഷയത്തില്‍ പ്രതിപക്ഷ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഇന്നലെ പ്രതിഷേധം നടത്തി. മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയമസഭയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ചണ്ഡിഗഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ മോഡി പരാമര്‍ശത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

Eng­lish Summary;Congress satya­gra­ha today at Rajghat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.