കോണ്‍ഗ്രസ് വക്താവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

Web Desk
Posted on June 27, 2019, 12:19 pm

ന്യൂഡെല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി(38)
ഡല്‍ഹിക്ക് സമീപം അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.
ഫരീദാബാദില്‍ ഒരു ജിമ്മില്‍ നിന്നും പുറത്തിറങ്ങവേയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ശരീരത്തില്‍ 10 വെടിയുണ്ടകള്‍ തറച്ചതായി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തന്‍വര്‍ രൂക്ഷമായി അപലപിച്ചു. സംസ്ഥാനത്ത് കാട്ടുനീതിയാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വികാസ് ചൗധരി ഈയിടെയാണ് ഐ.എന്‍.എല്‍.ഡി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൊലപാതകികളെ സംബന്ധിച്ചും കാരണം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലിസ് അധികൃതര്‍ വ്യക്തമാക്കി.