19 April 2024, Friday

ആശ്വാസമായി ഹിമാചല്‍: കോണ്‍ഗ്രസ് വിജയാഘോഷം തുടങ്ങി

Janayugom Webdesk
December 8, 2022 1:04 pm

ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയതിനൊപ്പം ഹിമാചലില്‍ തിരിച്ചടി നേരിട്ട് ബിജെപി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് കാണുന്നത്. ഭരണകക്ഷിയായ ബിജെപിയെ 13 സീറ്റുകള്‍ക്ക് പിന്നിലാക്കി 39 സീറ്റുകളുമായാണ് കോണ്‍ഗ്രസ് നേടിയത്. ആകെ 68 സീറ്റുകളുള്ള ഹിമാചലില്‍ ഭരണം ലഭിക്കാൻ 35 സീറ്റുകളാണ് വേണ്ടത്.

2017ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 18 സീറ്റുകളാണ് ഇക്കുറി നഷ്ടമായത്. മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ഇതില്‍ രണ്ട് പേര്‍ ബിജെപി വിമതരും ഒരാള്‍ കോണ്‍ഗ്രസ് വിമതനുമാണ്. അതേസമയം ആംആദ്മി പാര്‍ട്ടിക്ക് ഇക്കുറിയും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനായില്ല. മാര്‍ച്ചില്‍ തൊട്ടടുത്ത സംസ്ഥാനമായ പഞ്ചാബില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു.

രാവിലെ മുതല്‍ സീറ്റ് നില മാറി മാറി വരുന്നുണ്ടായിരുന്നെങ്കിലും പന്ത്രണ്ട് മണിയോടെ കോണ്‍ഗ്രസ് 35 സീറ്റുകള്‍ക്ക് മുകളില്‍ ലീഡ് ചെയ്യാൻ തുടങ്ങി. ഇതിനിടെ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഛത്തിസ്ഗഡിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയാണെന്ന് വിവരമുണ്ട്. ജയിച്ച കോണ്‍ഗ്രസ്, ബിജെപി വിമതരെ ബിജെപി നേതൃത്വം സമീപിച്ചെന്ന വാര്‍ത്ത പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്. 

ആര്‍ക്കും ഭരണതുടര്‍ച്ച നല്‍കാത്ത 40 വര്‍ഷത്തെ പരമ്പര്യമാണ് ഹിമാചലിലെ ജനങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ചത്. ബിജെപിയെയും കോണ്‍ഗ്രസിനെയും മാറി മാറി അധികാരമേല്‍പ്പിക്കുന്നതാണ് ഈ പര്‍വ്വത സംസ്ഥാനത്തെ രീതി.
Eng­lish Sum­mery: Con­gress Surges in Himachal Start­ed Vic­to­ry Celebration
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.