Janayugom Online
rahul gandhi in CWC

വിശാല ദേശീയ സഖ്യം രൂപീകരിക്കുമെന്നു കോൺഗ്രസ്

Web Desk
Posted on July 22, 2018, 8:01 pm

കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെയും ഭാരവാഹികളുടെയും യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു 

സമാന ചിന്താഗതിയുള്ള ദേശീയ, പ്രാദേശീയ പാർട്ടികളുമായി 2019 ലെ പൊതു തെരെഞ്ഞെടുപ്പിൽ വിശാല സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ചുമതലപ്പെടുത്തി. യോഗത്തിൽ പുതുതായി രൂപം കൊണ്ട  വർക്കിങ് കമ്മിറ്റിയിലെ അംഗങ്ങൾ, പി സി സി അധ്യക്ഷന്മാർ, വിവിധ സംസ്ഥാന നിയമസഭാ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

ബിജെപി വിരുദ്ധ വിശാല സഖ്യം രൂപീകരിക്കണമെന്ന് യോഗത്തിൽ സംസാരിച്ച 40 ഓളം നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായതിനാൽ  ഈ ദേശീയ സഖ്യത്തിന്റെ മുഖ്യമുഖം രാഹുൽ ഗാന്ധിയായിരിക്കണമെന്നു ചില നേതാക്കൾ ആവശ്യപ്പെട്ടു. “പ്രധാന ദേശീയ പ്രതിപക്ഷ പാർട്ടി കോൺഗ്രസ് ആണ്, സ്വാഭാവികമായും പ്രതിപക്ഷ ഐക്യത്തിന്റെ മുഖ്യമുഖം അദ്ദേഹമാകണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു” മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി ഇത് സംബന്ധിച്ച് പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം 12 സംസ്ഥാങ്ങളിൽ എങ്ങനെ കോൺഗ്രസിന് അതിന്റെ സഖ്യകക്ഷികളുടെ ചേർന്ന് ശക്തമായ സ്വാധീനം അറിയിക്കാൻ കഴിയുമെന്നു വിവരിച്ചു.
കോൺഗ്രസ്സുകാർ  ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ശബ്ദമുയർത്തണമെന്നു വർക്കിങ് കമ്മിറ്റി ഉത്ഘാടനം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ചുമതല. അത് നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരും ശ്രമിക്കണം. പരിചയസന്പത്തും ഊര്‍ജ്ജ്വസ്വലരും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വര്‍ത്തമാന കാലത്തില്‍ നിന്ന് ഭാവിയിലേക്കുമുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ തന്നെ രാജ്യത്തിന്റെ ഉന്നമനത്തിന് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം, രാഹുൽ പറഞ്ഞു.
Congress President Rahul Gandhi, senior Congress leaders A.K. Anthony, Mallikarjun Kharge, Sonia Gandhi, Manmohan Singh and Ghulam Nabi Azad at the Congress Working Committee in New Delhi on Sunday.

മുഖ്യശത്രുവായ ബിജെപിയെ തോല്‍പിക്കാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്ന്  സോണിയാ ഗാന്ധി പറഞ്ഞു. ഇതിനായി പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്നും ആ സഖ്യത്തിന് കോണ്‍ഗ്രസായിരിക്കണം നേതൃത്വം നല്‍കേണ്ടതെന്നും സോണിയ പറഞ്ഞു.
നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാറ്റിവയ്ക്കണം. നിരാശനായ മോഡി നടത്തുന്ന വാചക കസര്‍ത്ത് ബിജെപി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് സോണിയ പറഞ്ഞു.

ഇടത്തു നിന്ന്: എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, ഗുലാം നബി ആസാദ്.