25 April 2024, Thursday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

സ്നേഹിച്ചു കൊല്ലുന്ന പഴയ കരുണാകര തന്ത്രവുമായി സുധാകരൻ ഒഴിഞ്ഞുമാറി ; മർമ്മത്തിൽ പ്രഹരിക്കാൻ രമേശും ‚ഉമ്മൻചാണ്ടിയും

Janayugom Webdesk
കൊച്ചി
August 29, 2021 3:43 pm

ഡിസിസി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍ രംഗത്ത്. ഒരുവിഭാഗം നേതാക്കള്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ പിന്തുണയ്ക്കുമ്ബോള്‍ കാര്യങ്ങളുടെ വസ്തുത തുറന്ന് പറഞ്ഞും നേതാക്കള്‍ എത്തി.കരുണാകരൻ കോൺഗ്രസിൽ പിന്തുടർന്ന സ്നേഹിച്ചു കൊല്ലൽ നയം പിന്തുടരാൻ സുധാകരനും സതീശനും ശ്രമിച്ചതോടെ ഹൈക്കമാൻഡിനെ പോലും വെല്ലുവിളിച്ചു ഉമ്മൻ‌ചാണ്ടി എത്തിയതോടെ സംസ്ഥാന കോൺഗ്രസ് രണ്ടായി പിളർന്ന അവസ്ഥയിലാണ് .തരാം താണ രീതിയിൽ നേതൃത്തെ വിമർശിച്ച അനില്കുമാറിനെയും ശിവദാസൻ നായരെയും ന്യായീകരിച്ചു ഉമ്മൻ‌ചാണ്ടി രംഗത്തു എത്തിയതോടെ ഇക്കളി തീ ക്കളിയാണെന്ന് ഹൈക്കമാൻഡിന് മുന്നറിയിപ്പ് കൊടുക്കാൻ ഗ്രൂപ്പ് നേതാക്കൾ ശ്രമിക്കുമ്പോൾ സതീശനും സുധാകരനും കൂടിയിരുന്ന് ഉണ്ടാക്കിയ ലിസ്റ്റല്ല വന്നെതെന്നും പഴയ ഗ്രൂപ്പ് ഓർമ്മയിലാണ് നേതാക്കൾ രംഗത്തുവന്നതെന്നും പറഞ്ഞതോടെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ രാഹുൽഗാന്ധിക്കുള്ള അമർഷം സുധാകരനും കെ സി വേണുഗോപാലും സതീശനും ചേർന്ന അച്ചുതണ്ട് മുതലെടുത്തുവെന്ന് വ്യക്തമായി .നേരത്തെ ടി സി ദ്ധിഖിനെ യൂത്തു കോൺഗ്രസ് അദ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുവാൻ രാഹുൽഗാന്ധി നൽകിയ നിർദേശം ഉമ്മൻചാണ്ടി നിരാകരിച്ചതോടെയാണ് ഉമ്മൻചാണ്ടിയെ രാഹുൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയയത് .

എ കെ ആന്റണിയും ‚മറ്റ് സീനിയർ നേതാക്കളും ഇടപെട്ടാണ് ഉമ്മന്ചാണ്ടിക്കെതിരായ നീക്കം തണുപ്പിച്ചത് .എന്നാൽ സുധാകരൻ വന്നപ്പോൾ ‚മുല്ലപ്പള്ളി ‚സുധീരൻ എന്നിവരെ നിലം തൊടാതെ ഓടിച്ച അവസ്ഥ തനിക്ക് ഉണ്ടാവരുതെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു .അത് പ്രകാരം ഐ ‚എ ഗ്രൂപ്പിലെ അസംതൃപ്തരെ ഒപ്പം കൂട്ടാൻ പഴയ കരുണാകര തന്ത്രം എടുത്തു പ്രയോഗിക്കുകയായിരുന്നു .ഇത് ഏകദേശം വിജയം കണ്ടുവെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ‚കെ മുരളീധരന്റെയും പ്രസ്താവനകൾ നൽകുന്ന സന്ദേശം .ഉമ്മൻചാണ്ടിയെ കണ്ണടച്ചു പിന്തുണയ്ക്കുന്ന തിരുവഞ്ചൂർ ‚ഹൈക്കമാൻഡ് തീരുമാനത്തെ തള്ളിപ്പറയാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം അവരുടെ മനസിനെ വിഷമിപ്പിക്കുന്ന രീതിയില്‍ പോകുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.മുരളീധരൻ കരുണാകരനെതിരായ പ്രചാരണം നടത്തിയ ആളെന്ന നിലയിൽ ഉമ്മൻചാണ്ടിയെഒ റ്റപെടുത്താൻ ഐ ഗ്രൂപ്പ് ശ്രമിക്കുമ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം നിന്നു .രമേശ് ചെന്നിത്തലയുടെ ഭീഷണി ഒഴിവാക്കാൻ ഉമ്മൻചാണ്ടിയെ മറയാക്കിയ മുരളീധരൻ തന്റെ ഉറ്റ അനുയായിയായ പ്രവീൺകുമാറിനെ കോഴിക്കോട് ഡി സി സി അധ്യക്ഷനാക്കി .ഇക്കാര്യത്തിൽ നിലവിലുള്ള നേത്രുത്തത്തിനെതിരെ രംഗത്തുവന്ന കെ പി സി സി ജനറൽ സെക്രട്ടറി ആയിരുന്ന എ പി അനിൽകുമാർ പോലും മുരളീധരനെ തള്ളിപ്പറയാൻ തയ്യാറായില്ല ‘കോണ്‍ഗ്രസ് ഏറെക്കുറെ പരിതാപകരമായ നിലയിലാണു ഇപ്പോള്‍ നില്‍ക്കുന്നത്.

ഇപ്പോഴത്തെ നടപടികള്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. ഇനിയും ഈ രൂപത്തിലുള്ള കലഹങ്ങളാണെങ്കില്‍ നമ്മുടെ ബാരോമീറ്റര്‍ താഴേയ്ക്കല്ലേ പോകൂ? കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഒരു വിവാദം ആഗ്രഹിക്കുന്നില്ല. ഹൈകമാന്‍ഡ് ഇറക്കിയ പട്ടികയെ ഒരു പാര്‍ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും എന്ന തിരുവന്‍ചൂരിന്റെ ചോദ്യത്തിൽ പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്റെ അവ്യക്ത ചിത്രം വെളിവാകുന്നു .

ലിസ്റ്റില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അത് ഹൈകമാന്‍ഡിനെ അറിയിക്കേണ്ടവര്‍ക്ക് അറിയിക്കാം. ഹൈകമാന്‍ഡ് പുറത്തിറക്കിയ പട്ടികയാണിത്. അതില്‍ ഏത് തരത്തിലുള്ള ചര്‍ചകളാണ് നടന്നതെന്നു തന്നെപ്പോലെ ഒരാള്‍ക്ക് അറിയില്ല. മാത്രമല്ല, ലിസ്റ്റ് കൊടുത്തിട്ടുണ്ടോ, എതൊക്കെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്, ഏതൊക്കെ സ്വീകരിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച്‌ ശരാശരി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രാഥമികമായ വിവരമല്ലാതെ മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും തിരുവന്‍ചൂര്‍ പറയുന്നു .ആന്റണി ‚ഉമ്മൻചാണ്ടി പ്രഭൃതികളുടെ നാവായിരുന്നു തിരുവഞ്ചൂർ .

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണെന്നും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത്ര കാലം പാര്‍ലമെന്ററി പരിചയമുള്ള മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ഇല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടി പറയുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും തിരുവന്‍ചൂര്‍ പറയുന്നു .അതേ ശ്വാസത്തിൽ രമേശ് ചെന്നിത്തലയും ‚ഉമ്മൻചാണ്ടിയും കോൺഗ്രസിലെ വിധാതാക്കളാണെന്നും ‚താക്കോൽ സ്ഥാനത്തില്ലെങ്കിലും അവരെ ഒഴിവാക്കാൻ കഴിയില്ലെന്നും മുരളീധരൻ പറയുമ്പോൾ അക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ രണ്ടർത്ഥം തിരഞ്ഞാൽ അവരെ കു റ്റപെടുത്താൻ കഴിയില്ലായെന്നതാണ് നിലവിലെ പരിസ്ഥിതി .

Eng­lish sum­ma­ry; con­gress umman­chan­di ramesh chennithala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.