മാനന്തവാടി: വ്യാജരേഖ ചമച്ച് തലപ്പുഴ ഗവ: യു. പി. സ്കൂളിലെ കെട്ടിട നിർമ്മാണ ഫണ്ട് തട്ടിയെടുക്കാനുള്ള ശ്രമം തലപ്പുഴ പോലീസ് രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്. മുൻ പി. ടി. എ. പ്രസിഡന്റിന്റെ പരാതിയിൽ കരാറുകാരൻ വി. ടി. ഷാജിക്കെതിരെയും, സംഭവം സംസാരിക്കുന്നതിനിടയിൽ സ്റ്റേഷനിൽ എസ്. ഐ. യുമായി വാക്കേറ്റം വരെ എത്തിയ സംഭവത്തിൽ കോൺഗ്രസ്സ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എം. ജി. ബിജു, തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്കൽ എന്നിവർകെതിരെയുമാണ് തലപ്പുഴ പോലീസ് കേസെടുത്തത്. ഇതിൽ കരാറുകാരനെതിരെയുള്ള കേസ് തിരുനെല്ലി സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് കുമാറിനും, കോൺഗ്രസ്സ് നേതാക്കൾകെതിരെയുള്ള കേസ് മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസ് പി. കെ. മണിയുമായിരിക്കും അന്വോഷിക്കുക. മാനന്തവാടി എ. എസ്. പി. യുടെ ചാർജ് വഹിക്കുന്ന എസ്. എം. എസ്. ഡിവൈഎസ്പി കുബേരൻ നമ്പൂതിരിയുടെ നിർദേശപ്രകാരമാണ് അന്വോഷണ ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയത്. കേസിൽ ഉൾപ്പെട്ട കരാറുകാരനും, കോൺഗ്രസ്സ് നേതാക്കളും മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയും ചെയ്തു. നേതാക്കൾക്കെതിരെ കള്ള കേസ് എടുത്തു എന്നാരോപിച്ച് കോൺഗ്രസ്സ് പ്രവർത്തകർ തലപ്പുഴയിലും മാനന്തവാടിയിലും പ്രതിഷേധ പ്രകടനവും നടത്തി.
English summary: congress workers arrested for transferring school fund by using fake documents
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.