പുളിക്കല്‍ സനില്‍ രാഘവന്‍

May 17, 2021, 3:26 pm

കോണ്‍ഗ്രസ്  പ്രവര്‍ത്തക സമിതി അംഗം;ചെന്നിത്തലക്ക് മുമ്പിലും തടസം 

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ സ്ഥാനമാറ്റങ്ങള്‍ക്ക് മുറവിളി ഉയരുന്നു. പ്രതിപക്ഷ നേതാവ്, കെപിസസി പ്രസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ പുതിയ ആളുകളെ അവരോധിക്കണമെന്നാവശ്യം ശക്തമാകുന്നു. തെര‍‍ഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുവാനായി കൂടിയ കോണ്‍ഗ്രസ് രാഷട്രീയ കാര്യ സമിതിയില്‍ പ്രതിപക്ഷനേതാവിന്‍റെ രാജി ആവശ്യം ഉയര്‍ന്നു. രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡിന്‍റെ ഭാഗമാക്കുവാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിക്കുംതാല്‍പര്യമുണ്ട്. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്, എഐസിസി സെക്രട്ടറിതുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്ചെന്നിത്തല.

രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനം നല്‍കി പ്രവര്‍ത്തനം ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുവാനാണ് പാര്‍ട്ടി ഹൈക്കമന്‍ഡ് ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് അദ്ദേഹവും പച്ചക്കൊടി കാട്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂുപ്പിനും ചെന്നിത്തലയെ സമ്മര്‍ദ്ദമുപയോഗിച്ച് ഒഴിവാക്കുന്നതിനോട് താല്‍പര്യമില്ല. എഐസിസി ജനറല്‍ സെക്രട്ടറിക്ക് ഒപ്പം പാര്‍ട്ടിയുടെ ഉന്നത സമിതിയായി പ്രവര്‍ത്തകസമിതിയിലും ചെന്നിത്തലയെ ഉള്‍പ്പെടുത്തുമെന്നു പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചില കാര്യങ്ങളുണ്ട്. ഒന്നാമതായി കേരളത്തില്‍ നിന്ന് ഇനിയൊരാള്‍ എഐസിസി പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്നതിന് ചില പരിമിതികളുണ്ട്. അതിനായി നിലവിലുള്ള ആരെയെങ്കിലും ഒഴിവാക്കേണ്ടി വരും. അതിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ 19 പേരാണുളളത് ഡോ മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എകെ ആന്റണി, അജയ് മാക്കന്‍, അംബിക സോണി, ആനന്ദ് ശര്‍മ, ഗെയ്ഖാന്‍ഗം ഗംഗ്മേനി, ഗുലാം നബി ആസാദ്, ഹരീഷ് റാവത്ത്, ജിതേന്ദ്ര സിങ്, കെസി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, രണ്‍ദീപ് സിങ് സുര്‍ജേവാല, രഘുവീര്‍ സിങ് മീണ, താരിഖ് അന്‍വര്‍ എന്നിവരാണ് ഉള്ളത്.

പത്തൊമ്പത് അംഗ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഇപ്പോള്‍ കേരളത്തില്‍ നിന്ന് നാല് പേരാണ്. എകെ ആന്റണി, കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, പിന്നെ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ നിന്നുള്ള എംപി എന്ന നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നുള്ള ആളായി കണക്കാക്കുന്നത്. രമേശ് ചെന്നിത്തലയെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. പ്രവര്‍ത്തക സമിതിയുടെ നാലില്‍ ഒന്നും കേരളത്തില്‍ നിന്നുള്ളവര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. അത്തരം ഒരു നീക്കം ഹൈക്കമാന്‍ഡ് നടത്തില്ലെന്നാണ് വിവരം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃത്വസ്ഥാനവും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും കൈയ്യാളാന്‍ തയ്യാറായില്ല.

തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതും പ്രവര്‍ത്തക സമിതിയില്‍ എടുക്കുന്നതും ഏതെങ്കിലും ഘട്ടത്തില്‍ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയിലേക്ക് എടുക്കുന്ന സ്ഥിതി വന്നാല്‍, കേരളത്തില്‍ നിന്ന് മറ്റൊരാളെ ഒഴിവാക്കേണ്ടി വരും എന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ അത് ഉമ്മന്‍ ചാണ്ടി ആകാനാണ് സാധ്യത കൂടുല്‍. മെയ് 20 ന് കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറും. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. എന്തായാലും കോണ്‍ഗ്രസിനുള്ളിലും ദേശീയ നേതൃത്വത്തിനും ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ പിന്നെ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും തേടുന്നുണ്ട് ചിലര്‍. സീനിയോരിറ്റി നോക്കിയാല്‍ പിടി തോമസ് ആയിരിക്കും മുന്നില്‍. എന്നാല്‍ എ ഗ്രൂപ്പിന് താത്പര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവാകണം എന്നാണ്. വിഡി സതീശന്റെ പേര് ഐ ഗ്രൂപ്പും ഉന്നയിക്കുന്നു.

Eng­lish Sum­ma­ry : Chen­nitha­la in dis­tress and con­gress work­ing commitee

You may also like this video :