ഇന്ത്യൻ അമേരിക്കൻ വംശജനും ട്രംപിന് മികച്ച പിന്തുണ നൽകുകയും ചെയ്യുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹാരി അറോറ ജനുവരി 21 ന് കണക്റ്റിക്കട്ട് ഹൗസിലേക്ക് 151ാമത് ഹൗസ് ഡിസ്ട്രിക്റ്റിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഷെറിക് മോസ്സിനെ 2345 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.
അറോറക്ക് 54.41 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി 45.59 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. റിപ്പബ്ലിക്കൻ സംസ്ഥാന പ്രതിനിധി ഫ്രട് കാമിലൊ വിരമിച്ച സീറ്റിലായിരുന്നു മത്സരം. ഗ്രാജുവേറ്റ് സ്കൂൾ പ്രവേശനത്തിനാണ് അറോറ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്തിയത്. ടെക്സസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത ബിരുദം നേടി മുൻ എൽറോൺ ട്രേഡറായിരുന്ന അറോറ, ആൽഫാ സ്റ്റാർട്ട് സ്ഥാപകൻ കൂടിയായിരുന്നു. തന്റെ വിജയം കണക്റ്റിക്കട്ട് സംസ്ഥാന രാഷ്ട്രീയ രംഗത്ത് മാറ്റങ്ങൾ വരുത്തുമെന്നും ബ്ലു സ്റ്റേറ്റായി അറിയപ്പെടുന്ന സംസ്ഥാനം ട്രംപിനെ തുണക്കുമെന്നും അറോറ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.