സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ ഫീസ് മടക്കി നല്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
രാജ്യത്തെ കോവിഡ് പരിശോധന സൗജന്യമാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശശാങ്ക് ഡിയോ സുധി സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ ഫീസ് മടക്കി നല്കാന് സംവിധാനം ഒരുക്കി കൂടേയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞത്. ജസ്റ്റിസ്മാരായ അശോക് ഭൂഷന്, രവീന്ദ്ര എസ് ഭട്ട് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ കൂടുതല്‍ ഫീസ് ചുമത്താന്‍ അനുവദിക്കരുതെന്നും ബഞ്ച് നിര്‍ദ്ദേശിച്ചു.
നിലവില്‍ രാജ്യത്ത് 118 സര്‍ക്കാര്‍ ലാബുകളില്‍ 15,000 കോവിഡ് പരിശോധനകളാണ് നടക്കുന്നത്. ഇത് അപര്യാപ്തമായതിനാലാണ് സ്വകാര്യ ലാബുകളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയത്. 47 സ്വകാര്യ ലബോറട്ടറി ചെയിനുകളെയാണ് ഇത്തരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും സോളിസറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. സ്വകാര്യ ലാബുകളിലെ പരിശോധനാ ഫീസ് മടക്കി നല്‍കുന്നത് പ്രായോഗികമാണോ എന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകളും ആശുപത്രികളും 4500 രൂപയാണ് ഫീസ് ഈടാക്കുന്നത്. സാധാരണക്കാരന് ഈ തൂക താങ്ങാവുന്നതല്ലെന്ന് ഹര്ജിക്കാരന് വാദിച്ചു.
ENGLISH SUMMARY: Consideration of free of charge inspection in private labs: Supreme Court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.