Web Desk

January 13, 2021, 12:21 pm

കിഫ്ബിയെ തകര്‍ക്കാന്‍ വന്‍ഗൂഢാലോചന മന്ത്രി ഡോ.ടി എം തോമസ് ഐസക്ക്

Janayugom Online

സംസ്‌ഥാനത്തിന്റെ വികസനത്തിന്‌ സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ നടത്തിയതെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. സർക്കാരിന് മേൽ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആർക്കും പരിശോധിക്കാമെന്നും ഐസക്‌ കൂട്ടിചേർത്തു. വിവിധ ഘട്ടങ്ങളിലായി 65000 കോടിയുടെ പദ്ധതികൾ കിഫ്ബി ആസൂത്രണം ചെയ്തിട്ടുണ്ട്. അവയുടെ പൂർത്തീകരണമാണ്‌ ലഷ്യം. കിഫ്ബിയുടെ രണ്ടാം ഘട്ടം ഇപ്പോൾ ആലോചിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയറാണ് കേരളത്തിലേത്. കഴിഞ്ഞ വർഷമുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റും ഫങ്ങ്ഷണൽ ഓഡിറ്റും ഇപ്പോൾ നടക്കുന്നുണ്ട്.ഇതുമൂലമുള്ള കാലതാമസം വന്നിട്ടുണ്ട്. ട്രഷറിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കും.

ട്രഷറി ക്രമക്കേടിന് ഈ സർക്കാർ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി ഐസക്‌ പറഞ്ഞു.വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ യാഥാർഥ്യമായത്‌ കിഫ്‌ബി സഹായത്തോടെയാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു, ദേശീയപാത അതോറിറ്റി നിർമിച്ചിരുന്നെങ്കിൽ ടോൾ നൽകണമായിരുന്നു. അതൊഴിവായെന്നുമാത്രമല്ല, സമയബന്ധിതമായി പാലം നിർമാണം പൂർത്തിയാക്കിയെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവുംതിരക്കേറിയരണ്ടു പാലങ്ങളാണ് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങള്‍. .ദേശീയപാത അതോറിറ്റി ചെയ്യുന്നത്‌ ശരിയാണെന്നും കിഫ്‌ബി ചെയ്യുന്നത്‌ തെറ്റാണെന്നുമാണ്‌ കേന്ദ്രസർക്കാർ വാദിക്കുന്നത്‌. കിഫ്‌ബിയെ ആക്ഷേപിക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരായ ബോധവൽക്കരണംകൂടിയാണ്‌ മേൽപ്പാലങ്ങൾ. ടോൾ പിരിക്കാൻ അനുവാദം നൽകി ടെൻഡർ വിളിക്കുകയാണ്‌ ദേശീയപാത അതോറിറ്റി ചെയ്യുക. കരാറുകാരൻ ചെലവ്‌ ടോളിൽനിന്ന്‌ കണ്ടെത്തണം. ദേശീയപാത അതോറിറ്റിയും ഫണ്ട്‌ നൽകും. ദേശീയപാത അതോറിറ്റി‌ക്ക്‌ പണം നൽകുന്നത്‌ കേന്ദ്രസർക്കാരാണ്‌.ഇവിടെ മേൽപ്പാലത്തിന്‌ കിഫ്‌ബി പണം അനുവദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ചെയ്‌ത്‌ കരാർ കൊടുത്തു. കരാർ പണി തീരുമ്പോൾ പണം വാർഷികഗഡുക്കളായി കേരള സർക്കാർ കിഫ്‌ബി‌ക്ക്‌ നൽകും. 60,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ്‌ കിഫ്‌ബി കേരളത്തിൽ നടപ്പാക്കുന്നത്‌. ഇതിൽ 20,000 കോടി രൂപ പൊതുമരാമത്ത്‌ നിർമാണപ്രവർത്തനങ്ങൾക്കാണെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry : Con­spir­a­cy Min­is­ter Dr. T. M. Thomas Isaac to over­throw Kifby
you may also like this video