26 March 2024, Tuesday

Related news

March 23, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 19, 2024
March 19, 2024
March 19, 2024

സിഎഎയുടെ ഭരണഘടനാ സാധുത; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും : പരിഗണിക്കുന്നത് 220 ഹര്‍ജികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2022 10:00 pm

പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി 12 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ചുള്ള 220 ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2019ന് ഹര്‍ജികള്‍ പരിഗണിച്ച പരമോന്നത കോടതി പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ റദ്ദാക്കണണെന്ന ആവശ്യം നിരാകരിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരിന് നോട്ടീസയക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടൊപ്പം തന്നെ നിയമഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നതിന് ദൃശ്യ — ശ്രവ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് നിര്‍ദ്ദേശിച്ചിരുന്നു. 2020 ജനുവരിയില്‍ സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നല്കുകയും ചെയ്തിരുന്നു.
അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുമ്പ് രാജ്യത്തേയ്ക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്കുന്നതിനുള്ളതായിരുന്നു 2019ലെ പൗരത്വ ഭേദഗതി നിയമം. ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്റ്റ്യന്‍, ജൈന, പാഴ്സി വിഭാഗങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പാര്‍ലമെന്റിന്റെ ഇരുസംഭകളിലും പാസാക്കിയ നിയമ ഭേദഗതിക്ക് 2019 ഡിസംബര്‍ 12നാണ് അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുമതി നല്കിയത്. സിപിഐ, കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഎംസി തുടങ്ങിയ വിവിധ പാര്‍ട്ടികളും നിരവധി സാമൂഹ്യ സംഘടനകളും വ്യക്തികളുമുള്‍പ്പെടെ സമര്‍പ്പിച്ച 220 ഹര്‍ജികളാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നത്. 

Eng­lish Sum­ma­ry: Con­sti­tu­tion­al valid­i­ty of CAA; Peti­tions to be con­sid­ered on Mon­day: 220 peti­tions are being considered

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.