Web Desk

ന്യൂഡല്‍ഹി

January 18, 2021, 9:18 pm

അയോധ്യയിലെ പള്ളി നിര്‍മ്മാണം റിപ്പബ്ലിക്ക് ദിനത്തില്‍

Janayugom Online

റിപ്പബ്ലിക്ക് ദിനത്തില്‍ അയോധ്യയിലെ പള്ളിയുടെ ഔദ്യോഗിക നിര്‍മ്മാണോദ്ഘാടനം നടത്തും. സുപ്രീം കോടതി വിധി പ്രകാരം പള്ളി പണിയാനായി സര്‍ക്കാര്‍ ധനിപ്പുര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു.

രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26 ന് രാവിലെ 8.30 ന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങ് നടക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷത്തൈകള്‍ നട്ടുമായിരിക്കും ഉദ്ഘാടനം.മനുഷ്യരാശിയുടെ പ്രധാന വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ്‌ വൃക്ഷത്തൈകള്‍ നടുന്നതെന്ന്‌ ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു. വിവിധ സൗകര്യങ്ങളുള്ള ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി തുടങ്ങിയവയും പള്ളിസമുച്ചയത്തില്‍ ഉണ്ടാവും.

കോടതിവിധിക്ക് അനുസൃതമായി, പള്ളി പണിയുന്നതിന് സുന്നി വഖഫ് ബോര്‍ഡ് ആറു മാസം മുമ്പാണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിച്ചത്.

eng­lish sum­ma­ry : Con­struc­tion of a mosque in Ayo­d­hya on Repub­lic Day
you may also like this video