8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 1, 2024
September 16, 2023
September 2, 2023
July 15, 2023
November 26, 2022
November 23, 2022
October 26, 2022
August 6, 2022
January 11, 2022
January 6, 2022

തൊഴിലുറപ്പ് പദ്ധതിയില്‍ കാലിത്തൊഴുത്ത് നിര്‍മ്മാണവും പുൽ കൃഷിയും: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
തിരുവനന്തപുരം
July 1, 2024 9:00 pm

തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്ത്, അസോള ടാങ്ക് എന്നിവയുടെ നിര്‍മ്മാണവും പുൽ കൃഷിയും വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. എല്ലാവർഷവും 200 ഹെക്ടർ സ്ഥലത്ത് പുതിയതായി പുൽകൃഷി വ്യാപിപ്പിക്കുകയാണ്. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഫാം ലൈസൻസ് ചട്ടങ്ങൾ പരിഷ്കരിച്ച് 10 പശുക്കളെ വളർത്തുന്നതിന് അനുവാദം നൽകുമെന്നും ഗോസമൃദ്ധി ഇൻഷുറൻസിൽ ഈ വർഷം ആറുകോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ആഫ്രിക്കൻ പനിയുടെ നഷ്ടപരിഹാര കുടിശ്ശിക ഈ മാസം തന്നെ പൂർണമായി കൊടുത്തു തീർക്കും. ക്ഷീരകർഷകർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് ചീര കർഷക ക്ഷേമനിധി വഴി മൂന്നുകോടി വകയിരുത്തിയിട്ടുമുണ്ട്, ജെ ചിഞ്ചുറാണി വിശദീകരിച്ചു.

തിരുവനന്തപുരത്ത് ഡയറി സയൻസ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം വർഷം തന്നെ തുടങ്ങും. മലപ്പുറം മൂർക്കനാട് 132 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പാൽപ്പൊടി ഫാക്ടറിയുടെ പ്രവർത്തന ഉദ്ഘാടനം ഈ വർഷം നടത്തുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: Con­struc­tion of cat­tle sheds and grass cul­ti­va­tion under employ­ment guar­an­tee scheme: Min­is­ter J Chinchurani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.