12 June 2024, Wednesday

Related news

June 3, 2024
June 3, 2024
June 2, 2024
June 2, 2024
April 19, 2024
March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024

പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂര്‍ത്തിയാക്കും

Janayugom Webdesk
തിരുവനന്തപുരം
August 12, 2021 3:09 pm

സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെയുള്ള കെട്ടിട നിർമാണങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ 3 കോടി ധനസഹായമുള്ള സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം എസ്പിവികൾ വഴി വേഗത്തിലാക്കാനും തീരുമാനിച്ചു.
ഇത്തരത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്ന 446 സ്കൂളുകളുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചു മാറ്റുന്നതിന് അനുമതി നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും.

കില ഡയറക്ടർ ജോയ് ഇളമൺ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, കിഫ്ബി അഡീഷണൽ സിഇഒ സത്യജിത് രാജൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയർമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Eng­lish sum­ma­ry; Con­struc­tion of new school build­ings will be com­plet­ed soon

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.