നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് നിർമ്മാണ മേഖല നിശ്ചലമായി. ഇതോടെ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലുമായി. ദിവസങ്ങളായി പണിയില്ലാതായതോടെ നിത്യവൃത്തി കഴിയാൻ പോലും പലരും ബുദ്ധിമുട്ടുകയാണ്. കമ്പി, മണൽ, ഇഷ്ടിക, സിമന്റ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം നിർമ്മാണ രംഗം പൊതുവെ മന്ദീഭവിച്ച നിലയിലായിരുന്നു. അതിന്റെ കൂടെയാണ് ഇപ്പോൾ തുടരുന്ന ദുരിത പെയ്ത്ത്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കുട്ടികൾക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻപോലും തൊഴിലാളികളുടെ കൈയ്യിൽ പണമില്ലാത്ത സ്ഥിതിയാണ്. മഴയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കാരണം പല സൈറ്റുകളിലും പണികൾ നിർത്തി വെച്ചിരിക്കുകയാണ്. മഴക്കാലമായതോടെ ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനാൽ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. മഴ ഇതുപോലെ തുടർന്നാൽ വരും ദിവസങ്ങളിലും ജോലിയില്ലാതെ വീട്ടിലിരിക്കേണ്ട ഗതികേടിലാകും തൊഴിലാളികൾ.
English Summary: Construction sector workers’ families in crisis due to torrential rains
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.