23 April 2024, Tuesday

നിർമാണ തൊഴിലാളികൾ ക്ഷേമനിധി ഓഫിസിലേക്ക് മാർച്ച് നടത്തി

Janayugom Webdesk
ആലപ്പുഴ
April 12, 2022 6:19 pm

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമാണ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി. നിർമാണ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ നടന്ന മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.

സെസ്സ് പിരിവ് ഊർജിതമാക്കുക, പെൻഷനും മറ്റ് ആനൂകല്യങ്ങളും ഉടൻ വിതരണം ചെയ്യുക, ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, ജില്ലാ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, നിർമാണ തൊഴിലാളികൾക്ക് ബോണസ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, സെക്രട്ടറി ഡി പി മധു, എൻ എസ് ശിവപ്രസാദ്, വി ജെ ആന്റണി, വി അനിൽകുമാർ, പി യു അബ്ദുൾകലാം, വി മുരളീധരകുറുപ്പ് എന്നിവർ സംസാരിച്ചു. നഗരചത്വരത്തിൽ നിന്നാരംഭിച്ച മാർച്ചിന് പി കെ ത്യാഗപ്പൻ, ആർ ശശിയപ്പൻ, കെ എൽ ബെന്നി, ഡി മനോഹരൻ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.