കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന്‍

Web Desk
Posted on September 02, 2019, 10:48 am

ഇസ്ലമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് ഇന്ന് നയതന്ത്രസഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന്‍. ഞായറാവ്ചയാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്.

ജാദവിന് വധശിക്ഷ വിധി നടപടി പുനഃ പരിശോദിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്. അന്താരാഷ്ട്ര നീതിന്യായകോടതി വിധി, വിയന്ന കണ്‍വന്‍ഷന്‍, പാകിസ്ഥാന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

മുഹമ്മദ് ഫൈസല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് രണ്ടിന് ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയെങ്കിലും പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്ന ഉപാധി ഇന്ത്യ അംഗീകരിക്കാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. ചാരവൃത്തി ആരോപിച്ച് 2016 ലാണ് കുല്‍ഭൂഷണെ പാകിസ്ഥാന്‍ അറസ്റ്റു ചെയ്തത്.

YOU MAY LIKE THIS VIDEO ALSO