കോൺസുലാർ ആൻഡ് ട്രാവൽ അസിസ്റ്റൻസ് ടോക്ക് പ്രോഗ്രാമുമായി ഫോമാ സെൻട്രൽ റീജിയൻ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്‌സ്

ജോസഫ് ഇടിക്കുള

ചിക്കാഗോ

Posted on May 23, 2020, 7:54 pm

കോവിഡ് 19 രോഗബാധയെത്തുടർന്ന് സമീപകാലത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനുമായി ചിക്കാഗോ ഇന്ത്യൻ എംബസ്സിയിലെ കോൺസുലാർ ജനറൽ ഓഫ് ഇന്ത്യ ശ്രീ അമിത് കുമാർ, എയർ ഇന്ത്യയുടെ മിഡ് വെസ്റ്റ് മാനേജർ മിസ് മാലിനി വൈദ്യനാഥൻ തുടങ്ങിയവർ പൊതുജനങ്ങളുമായി സംവദിക്കുവാൻ വീഡിയോ കോൺഫ്രൻസിലെത്തുന്നു.

ഫോമാ സെൻട്രൽ റീജിയൻ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്‌സ് ന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോയിലെ മറ്റു സാമൂഹിക സംഘടനകളുമായി ചേർന്നാണ് കോൺസുലാർ ആൻഡ് ട്രാവൽ അസിസ്റ്റൻസ് ടോക്ക് എന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്, ഈ മഹാമാരി പടർന്ന സാഹചര്യത്തിൽ എംബസ്സിയുടെയും എയർ ഇന്ത്യയുടേയും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രവാസികൾക്ക് വേണമെങ്കിൽ അത് ചോദിക്കുവാനും വിഷയത്തിൽ അവർ നേരിടുന്ന പ്രശ്നനങ്ങൾ ബന്ധപ്പെട്ടവരെ ബോധിപ്പിക്കുവാനും പരിഹാരങ്ങൾ അറിയുവാനും ഉള്ള ഒരു നല്ല അവസരമായി ഇതിനെ കാണണമെന്നും നേരിട്ട് കാര്യങ്ങൾ മനസിലാക്കുവാൻ പരമാവധി ആളുകൾ ഇതുപയോഗപ്പെടുത്തണമെന്നും ഇല്ലിനോയി, അയോവ, സെയിന്റ് ലൂയിസ്, ഇന്ത്യാന, മിസ്സോറി എന്നീ സ്റ്റേറ്റുകൾ അടങ്ങുന്ന ഫോമയുടെ സെൻട്രൽ റീജിയൻൻറെ നേതൃത്വത്തിൽ ഉള്ള ടാസ്ക് ഫോഴ്‌സ്ൻറെ കോർഡിനേറ്റർ സുബാഷ് ജോർജ് അറിയിച്ചു.

ബി വൺ ബി ടു വിസയിൽ എത്തി വിസയുടെ കാലാവധി കഴിഞ്ഞ ജോലിക്കാരും ടൂറിസ്റ്റുകളും അടങ്ങുന്ന ഒരു വലിയ സംഘം അമേരിക്കയിൽ നിന്നും യാത്ര ചെയ്യാനാവാതെ വലയുന്നുണ്ടെന്നും അവർക്ക് ഈ പരിപാടിയിലൂടെ നേരിട്ട് ഗവൺമെന്റിനോട് ചോദ്യങ്ങൾ ഉന്നയിക്കുവാനുള്ള അവസരമാണെന്നും ഈ സംരംഭം പ്രവാസികൾക്കായി ഒരുക്കുന്ന ആർ വി പി ബിജി ഏടാത്ത്, നഷാണൽ കൗൺസിൽ അംഗങ്ങളായ ജോൺ പാട്ടപ്പതി, ആഷ്‌ലി ജോർജ്, പീറ്റർ കുളങ്ങര,മുൻ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ ജോസി കുരിശിങ്കൽ ജോസ് മണക്കാട്ട് ജോൺസൻ കണ്ണൂക്കാടൻ തുടങ്ങിയവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക : സുബാഷ് ജോർജ് — 630–486-6040,ബിജി ഏടാത്ത് — 224–565-8268.

Eng­lish Sum­ma­ry:Con­sular and Trav­el Assis­tance Talk Pro­gram.