Saturday
23 Feb 2019

കൺസ്യൂമർ ഫെഡ് ഓണം, ബക്രീദ് വിപണി 16 മുതൽ 

By: Web Desk | Friday 10 August 2018 6:54 PM IST


onam fair 2018 janayugom
കൊച്ചി: കൺസ്യൂമർഫെഡിന്റെ  സഹകരണ ഓണം, ബക്രീദ് വിപണികൾ ആഗസ്റ്റ് 16 മുതൽ 24 വരെ നടത്തുമെന്ന് ചെയർമാൻ എം മെഹബൂബ്, മാനേജിംഗ് ഡയറക്ടർ എ സഹദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്‌ഥാനതല ഉദ്‌ഘാടനം 16 ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം എൽ എം എസ് കോമ്പൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൊതുവിപണിയെക്കാൾ പത്ത് ശതമാനം മുതൽ അറുപത് ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുമെന്ന് മെഹബൂബ് പറഞ്ഞു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ സംസ്‌ഥാനത്ത്‌ 3500 വിപണന കേന്ദ്രങ്ങളിലൂടെ വില്പന നടത്തും. 
 
സബ്‌സിഡി ഇനങ്ങൾക്ക് പുറമെ ഓണക്കാലത്ത് ഏറെ ആവശ്യമുള്ള 28 ഇനങ്ങൾ കൂടി വിപണി വിലയേക്കാൾ കുറവിൽ ഓണച്ചന്തകളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുണമേന്മ ഉറപ്പ് വരുത്തിയാണ് ഇത്തവണ സാധനങ്ങൾ വിപണിയിൽ എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ ഗുണമേന്മ പരിശോധനകൾക്ക് ശേഷം മാത്രമേ ഗോഡൗണിൽ എത്തുന്ന സാധനങ്ങൾ അൺലോഡ് ചെയ്യുകയുള്ളൂ. ഇതിനായി കശുഅണ്ടി പ്രോത്സാഹന കൗൺസിൽ ലബോറട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിന് 1000 രൂപയ്ക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന സാധനങ്ങൾ കൺസ്യൂമർ ഫെഡ് ഓണം, ബക്രീദ് വിപണിയിൽ 495 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താവിന് ഇതില്കൂടെ505 രൂപയുടെ ലാഭമാണ് ഉണ്ടാകുന്നതെന്നും മെഹബൂബ് ചൂണ്ടിക്കാട്ടി. 
Related News