18 April 2024, Thursday

പകർച്ചവ്യാധി; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Janayugom Webdesk
പത്തനംതിട്ട
April 29, 2022 1:59 pm

പത്തനംതിട്ട നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്. വൈറസ് രോഗബാധ മൂലമുള്ള ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക നിഗമനം.

നിരണം വട്ടടി മേഖലയിലാണ് വൈറസ് രോഗബാധ മൂലം താറാവുകൾ കൂട്ടത്തോടെ ചത്തത്. നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചെന്റെയും താറാവുകൾ ആണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവിൽ 4000 താറാവും, തങ്കച്ചന്റെ 7000 താറാവിൽ 3000 വും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തൊടുങ്ങി.

ഇക്കഴിഞ്ഞ ഈസ്റ്റർ മുതലാണ് താറാവുകളിൽ രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു.

Eng­lish summary;Contagious dis­ease; The ducks die in mass

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.