October 6, 2022 Thursday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

തലസ്ഥാനത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 14, 2020 3:15 pm

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് വീണ്ടും കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് സൗത്ത്, കഠിനംകുളം, മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കല്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ആനാവൂര്‍, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പേടികുളം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പുല്ലിയില്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന പുന്നയ്ക്കാമുഗള്‍ വാര്‍ഡിലെ നിയന്ത്രണം വട്ടവിള വി.പി.എസ് 204 ലെയിനില്‍ മാത്രമായി നിജപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു. അതേ സമയം തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വാഴോട്ടുകോണം വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

ENGLISH SUMMARY:Containment zone declared in the ker­ala capital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.