Web Desk

September 24, 2020, 3:36 pm

തിരുവനന്തപുരത്തെ പുതിയ കണ്ടെയിന്‍മെന്റ് സോണുകളും ഒഴിവാക്കിയവയും ഇതാണ്

Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പട്ടക്കുളം(വാര്‍ഡ് നം.10), കിഴുവില്ലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം(വാര്‍ഡ് നം.03), വെള്ളോര്‍കോണം(വാര്‍ഡ് നം. 04), കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം. 15), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൂങ്കുളം വാര്‍ഡ് (വാര്‍ഡ് നം. 50‑നേരത്തെ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം.20), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തോപ്പില്‍ പ്രദേശം(തമ്പാനൂര്‍ വാര്‍ഡ്) എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ENGLISH SUMMARY:containment zone declared in thiruvananthapuram
You may also like this video;