15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 13, 2025
July 11, 2025
July 5, 2025
June 20, 2025
June 19, 2025
June 18, 2025
June 17, 2025
June 15, 2025
June 13, 2025
June 11, 2025

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുടെ തുടർച്ച: മന്ത്രി ഡോ. ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
June 13, 2024 7:22 pm

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക് (യു ആർട്ടിക്) അംഗത്വം ലഭിച്ചത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമീപകാലത്ത് കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ തുടർച്ചയെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ധ്രുവമേഖലകളിൽ പഠനഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രാജ്യാന്തര കൂട്ടായ്മയാണ് യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക് (യുആർട്ടിക്). നോർവേയിലെ ബോഡോയിൽ നടന്ന വാർഷിക സമ്മേളനമാണ് സർവകലാശാലയിലെ ഇന്റർനാഷണൽ സെന്റര്‍ ഫോർ പോളാർ സ്റ്റഡീസിന് (ഐസിപിഎസ്) അംഗത്വം നൽകാൻ തീരുമാനിച്ചത്. ധ്രുവമേഖല കേന്ദ്രീകരിച്ച് ഐസിപിഎസ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ രാജ്യാന്തര സഹകരണം വിപുലീകരിക്കാൻ ഈ അംഗത്വം പ്രയോജനപ്പെടും. ധ്രുവമേഖലയിൽ നിന്ന് അഞ്ചും ധ്രുവമേഖലയ്ക്ക് പുറത്തുനിന്ന് പതിനൊന്നും അംഗങ്ങളെയാണ് യു ആർട്ടിക്കിൽ പുതിയതായി ഉൾപ്പെടുത്തിയത്.

യുകെയിലെ ലിവർപൂൾ, സ്റ്റിർലിങ്, വെസ്റ്റ്മിൻസ്റ്റർ, ഹൾ സർവകലാശാലകൾക്കും റോയൽ കോളജ് ഓഫ് ആർട്ടിനുമൊപ്പം നോൺ ആർട്ടിക് പട്ടികയിലാണ് ഐസിപിഎസ് ഇടം പിടിച്ചത്. ചെന്നൈയിലെ ഇന്ത്യൻ മാരി ടൈം യൂണിവേഴ്സിറ്റി ഉൾപ്പെടെ നാല് ഇന്ത്യൻ സർവകലാശാലകൾക്കു മാത്രമാണ് യുആർട്ടിക്കിൽ നിലവിൽ അംഗത്വമുള്ളത്. എംജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആന്റ് എക്‌സ്റ്റൻഷൻ എന്നിവയുടെ സംയുക്ത കേന്ദ്രമായി 2022‑ലാണ് ഐസിപിഎസ് പ്രവർത്തനമാരംഭിച്ചത്. ധ്രുവമേഖലകളിലെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ ഈ കേന്ദ്രം സജീവമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തിവരുന്ന പരിഷ്‌ക്കരണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഇത്തരം അംഗീകാരങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Continuation of achieve­ments in the field of high­er edu­ca­tion: Min­is­ter Dr. R bindu
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.