Web Desk

കണ്ണൂര്‍

May 19, 2021, 1:48 pm

കണ്ണൂരിലെ ഗ്യാസ് ടാങ്കർ ലോറികളുടെ അപകടം; വാഹന പരിശോധന ശക്തമാക്കി പൊലീസ്

Janayugom Online

ഗ്യാസ് ടാങ്കർ ലോറികൾ തുടർച്ചയായി അപകടത്തിൽ പെടുന്ന കണ്ണൂരിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. മാനദണ്ഡങ്ങൾ പാലിക്കാതെയെത്തുന്ന ടാങ്കർ ലോറികൾ കണ്ടെത്തി പിഴയീടാക്കുകയാണ് പൊലീസ്.

മൂന്ന് അപകടങ്ങൾ ഉണ്ടായത് 15 ദിവസത്തിനിടെയാണ്. അപകടം ഉണ്ടാക്കിയതിൽ രണ്ടെണ്ണം ഫുൾ ലോഡുമായി എത്തിയ ഗ്യാസ് ടാങ്കറുകൾ ആണ്. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടർന്ന് ചാലയിൽ മറിഞ്ഞ ടാങ്കറിൽ നിന്നു വാതകം ചോർന്നതോടെ നാട് മുൾമുനയിൽ നിന്നത് മണിക്കൂറുകൾ ആണ്. പിന്നീടുള്ള ദിവസങ്ങളിൽ മേലെചൊവ്വയിലും പുതിയ തെരുവിലും അപകടങ്ങൾ ഉണ്ടായി. തുടർന്നാണ് പൊലീസ് നടപടി കർശനമാക്കിയത്.

ചട്ടങ്ങൾ പാലിക്കാതെയാണ് അധികം ടാങ്കറുകളും ലോഡുമായി എത്തുന്നത്. പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. വിവിധ ലോറികളിൽ നിന്ന് പൊലീസ് പിഴയീടാക്കി. ചട്ട ലംഘനങ്ങളിൽ കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങിയാൽ പണിമുടക്കി പ്രതിരോധത്തിലാക്കിയാണ് ടാങ്കർ ലോറി ലോബി കാര്യങ്ങൾ എളുപ്പമാക്കുന്നത്.

ENGLISH SUMMARY:Continued acci­dent of gas tanker lor­ries in Kan­nur; Police inten­si­fy vehi­cle inspection
You may also like this video